Type Here to Get Search Results !

Bottom Ad

കുറ്റിക്കോല്‍ പഞ്ചായത്തിലെ വൈസ് പ്രസിടണ്ട് ബി.ജെ.പി-യു.ഡി.എഫ് സഖ്യത്തിന്റെ അപമാനകരമായ തുടര്‍ച്ച:സി.പി.എം

evisionnews

കുറ്റിക്കോല്‍ :(www.evisionnews.in)കുറ്റിക്കോല്‍പഞ്ചായത്തില്‍ കോണ്‍ഗ്രസ്സ് പിന്തുണയോടെ ബി.ജെ.പി വൈസ് പ്രസിഡന്റ് സ്ഥാനത്തെത്തിയത് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വ്യാപകമായി ഉണ്ടായ ബി.ജെ.പി-യു.ഡി.എഫ് സഖ്യത്തിന്റെ അപമാനകരമായ തുടര്‍ച്ചയാണ്.ഇവിടെ 5 സീറ്റുള്ള കോഗ്രസ്സ് അവരുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയടക്കം ബി.ജെ.പിക്ക് വോട്ട് ചെയ്ത ലജ്ജാകരമായ നിലപാടാണ് കോണ്‍ഗ്രസ്സ്(ഐ) സ്വീകരിച്ചത്.അധികാര പദവികള്‍ നേടുതിനായുള്ള സ്വന്തം അണികളെതന്നെ വഞ്ചിച്ചുള്ള ഇത്തരം അവസരവാദ കൂട്ടുകെട്ടിനെ കുറിച്ചുള്ള അഭിപ്രായം ജനങ്ങളുടെ മുമ്പില്‍ പറയാന്‍ കോണ്‍ഗ്രസ്സ്,ബി.ജെ.പി ജില്ലാ-സംസ്ഥാന നേതൃത്വം തയ്യാറകണം.ബി.ജെ.പി പിന്തുണയോടെ ലഭിക്കുമായിരുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി നയത്തിന്റെ അടിസ്ഥാനത്തില്‍ ഉപേക്ഷിച്ച സി.പി.ഐ(എം) നിലപാടിന്റെ വ്യത്യസ്തത ജനങ്ങള്‍ തിരിച്ചറിയും.

തെരഞ്ഞെടുപ്പില്‍ ജില്ലയിലെ പല പഞ്ചായത്തുകളിലുമുണ്ടായ ബി.ജെ.പി,കോഗ്രസ്സ് വോട്ട് കച്ചവടത്തിന് ജനങ്ങളുടെ മുമ്പില്‍ ബി.ജെ.പി.യും, കോണ്‍ഗ്രസ്സും കണക്ക് പറയേണ്ടി വരും.






Post a Comment

0 Comments

Top Post Ad

Below Post Ad