കുട്ടികള്‍ നന്മയുടെ നിറം മനസില്‍ ചാലിക്കണം :എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ
കാസര്‍കോട്: (www.evisionnews.in)ഗാന്ധിജിയെ കടലാസിലേക്ക് പകര്‍ത്തി കുട്ടികള്‍ ഗാന്ധിജി പകര്‍ന്ന നന്മയുടെ നിറം മനസില്‍ ചാലിക്കാനും ജീവിതത്തില്‍ പകര്‍ത്താനും ശ്രമിക്കണമെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു. കേരള സര്‍വകലാശാല, മഹാത്മാഗാന്ധി സര്‍വകലാശാല എന്നിവയുടെ സഹകരണത്തോടെ കൊട്ടാരക്കരയിലെ 'ആശ്രയ' യുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട്് ഗവ: ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്യാപ്റ്റന്‍ കെ.എം.കെ.നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. എ.എസ്. മുഹമ്മദ്കുഞ്ഞി, എം.ബി. അനിതാഭായി, ബി.എം. ഹമീദ്, കെ.കെ.വിജയന്‍ പ്രസംഗിച്ചു.
ക്വിസ് മത്സരം നടത്തി
കാസര്‍കോട് : ശിശുദിനത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരം നടത്തി. ശിശുദിനത്തിന്റെ പ്രാധാന്യത്തെയും ആനുകാലിക സംഭവ വികാസങ്ങളെയും ശാസ്ത്ര സാഹിത്യ മേഖലകളിലെ നേട്ടങ്ങളെയും ആസ്പതമാക്കിയാണ് ക്വിസ് മത്സരം. പ്രൊഫ അബ്ദുല്‍ മജീദ്, പ്രൊഫ മുജീബ്, പ്രൊഫ ഹിശാം, സുസ്മിത, മന്‍സൂര്‍ നേതൃത്വം നല്‍കി.
പ്രജ്വല്‍ (മുസ്‌ലിം ഹൈസ്‌കൂള്‍ മുഫസ്സില്‍), നജ്ജാഫ് (ചന്ദ്രഗിരി) എന്നിവരടങ്ങിയ ടീം കൊമേര്‍സിയന്‍സ് ഒന്നാം സ്ഥാനം നേടി. ഹുദൈഫ്, ഹാഷിര്‍, സനീന്‍ എന്നിവരടങ്ങുന്ന ടീം രണ്ടാം സ്ഥാനം നേടി. മൈന്റ് ലോട്ട് എഡ്യുക്കേഷന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
കാഞ്ഞങ്ങാട്: കുളിക്കാട് അംഗനവാടിയില്‍ ശിശുദിനമാഘോഷിച്ചു. അജാനൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് നസീമ ഉദ്ഘാടനം ചെയ്തു. കല്യാണി, നിര്‍മല, മീനാക്ഷി, സുമയ്യ, ശാഹിന പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
Post a Comment
0 Comments