Type Here to Get Search Results !

Bottom Ad

ജില്ലാ പഞ്ചായത്തംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു

evisionnnews

കാസര്‍കോട്:(www.evisionnews.in)പുതുതായി തെരഞ്ഞെടുക്കപ്പെട്ട കാസര്‍കോട് ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ഏറ്റവും മുതിര്‍ന്ന അംഗം എം. കേളു പണിക്കരാണ് ആദ്യം പ്രതിജ്ഞ ചെയ്തത്. ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ സത്യപ്രതിജ്ഞ ചൊല്ലികൊടുത്തു. തുടര്‍ന്ന് എം. കേളു പണിക്കര്‍ മറ്റുള്ള അംഗങ്ങള്‍ക്ക് പ്രതിജ്ഞ ചൊല്ലികൊടുത്തു . അലി അര്‍ഷാദ് വോര്‍ക്കാടി , പുഷ്പ അമേര്‍ക്കള, കെ. ശ്രീകാന്ത്, ഫരീദ സെക്കീര്‍ അഹമ്മദ് എന്നിവര്‍ കന്നടയിലും അഡ്വ. എ.പി ഉഷ, എം നാരായണന്‍, ഇ. പത്മാവതി, ശാന്തമ്മ ഫിലിപ്പ് , ജോസ് പതാലില്‍, പി.പി പത്മജ, പി.സി സുബൈദ, ഡോ. വി.പി.പി മുസ്തഫ, പാദൂര്‍ കുഞ്ഞാമു, സുഫൈജ ടീച്ചര്‍, മുംതാസ് സമീറ, എ ജി സി ബഷീര്‍ എന്നിവര്‍ മലയാളത്തിലും പ്രതിജ്ഞചെയ്തു. പത്തംഗങ്ങള്‍ ദൈവനാമത്തിലും ഏഴംഗങ്ങള്‍ ദൃഡ പ്രതിജ്ഞയും ചെയ്തു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ. പി രാജ്‌മോഹന്‍ സ്വാഗതം പറഞ്ഞു. എം എല്‍ എ മാരായ പി.ബി അബ്ദുള്‍ റസാഖ്, എന്‍.എ നെല്ലിക്കുന്ന്, മുന്‍ മന്ത്രി സി.ടി അഹമ്മദലി, മുന്‍ എംഎല്‍എ മാരായ കെ.പി സതീഷ് ചന്ദ്രന്‍, പി. രാഘവന്‍, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമാരായ എം.വി ബാലകൃഷ്ണന്‍ മാസ്റ്റര്‍, അഡ്വ. പി.പി ശ്യാമളാദേവി എന്നിവരും അഡ്വ. സി.കെ ശ്രീധരന്‍, കെ. വെളുത്തമ്പു, ഗോവിന്ദന്‍ പളളിക്കാപ്പില്‍ എം രാജഗോപാല്‍ പി അഷറഫലി തുടങ്ങിയവരും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും പ്രവര്‍ത്തകരും നിര്‍വ്വഹണ ഉദ്യോഗസ്ഥരും ചടങ്ങില്‍ സംബന്ധിച്ചു.

സത്യപ്രതിജ്ഞയ്ക്കുശേഷം ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ ആദ്യയോഗം മുതിര്‍ന്ന അംഗം എം. കേളുപണിക്കരുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. ഈ മാസം 19ന് നടത്തുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ച വിജ്ഞാപനം ആദ്യയോഗത്തില്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ.പി രാജ്‌മോഹന്‍ അവതരിപ്പിച്ചു. പ്രസിഡണ്ട് തെരഞ്ഞെടുപ്പ് 19ന് രാവിലെ 11 മണിക്കും വൈസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് ഉച്ചയ്ക്കുശേഷം രണ്ടു മണിക്കും ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും.

ജില്ലയിലെ 37 ഗ്രാമപഞ്ചായത്തുകളില്‍ സത്യപ്രതിജ്ഞ ചെയ്ത് അംഗങ്ങള്‍ അധികാരമേറ്റു. അതാത് ഗ്രാമപഞ്ചായത്ത് വരണാധികാരികള്‍ മുതിര്‍ന്ന അംഗത്തിന് സത്യവാചകം ചൊല്ലിക്കൊടുത്താണ് ചടങ്ങ് നടന്നത്. തുടര്‍ന്ന് മുതിര്‍ന്ന അംഗം മറ്റ് അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. പൈവളികെ ഗ്രാമപഞ്ചായത്തില്‍ ഡിസംബര്‍ ഒന്നിനാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. മഞ്ചേശ്വരം ഗ്രാമപഞ്ചായത്തിലെ അയര്‍ക്കട്ട വാര്‍ഡില്‍ വിജയിച്ച സ്ഥാനാര്‍ത്ഥി മരിച്ചതിനാല്‍ സത്യപ്രതിജ്ഞാ ചടങ്ങ് നടന്നില്ല. ഈ വാര്‍ഡില്‍ ഡിസംബര്‍ എട്ടിന് ഉപതെരഞ്ഞെടുപ്പ് നടക്കും. 

Post a Comment

0 Comments

Top Post Ad

Below Post Ad