Type Here to Get Search Results !

Bottom Ad

കാസര്‍കോട് വികസന പാക്കേജ് : 24 പ്രവൃത്തികള്‍ പൂര്‍ത്തിയായി

evisionnews

കാസര്‍കോട് (www.evisionnews.in)പ്രഭാകരന്‍ കമ്മീഷന്‍ ശുപാര്‍ശ പ്രകാരമുളള കാസര്‍കോട് വികസന പാക്കേജിന്റെ ഭാഗമായി 24 പ്രവൃത്തികള്‍ പൂര്‍ത്തിയായി. ജില്ലാ കളക്ടര്‍ പി എസ് മുഹമ്മദ് സഗീറിന്റെ അധ്യക്ഷതയില്‍ കളക്ടറുടെ ചേമ്പറില്‍ നടന്ന പദ്ധതി അവലോകനയോഗത്തില്‍ പ്ലാനിംഗ് ഓഫീസര്‍ പി ഷാജി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മൂന്ന് പ്രവൃത്തികള്‍ അവസാനഘട്ടത്തിലാണ്. പദ്ധതികള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. കമ്മീഷന്‍ നിര്‍ദ്ദേശപ്രകാരം നടപ്പിലാക്കുന്ന പദ്ധതികളുടെ വിവരങ്ങള്‍ സര്‍ക്കാര്‍ വെബ് സൈറ്റായ ജി സ്പീക്കില്‍ ലഭ്യമാണ്. കമ്മീഷന്‍ ശുപാര്‍ശ ചെയ്ത പദ്ധതികള്‍ക്ക് സര്‍ക്കാര്‍ വഴിയോ മറ്റ് ഏജന്‍സികള്‍ വഴിയോ ഫണ്ട് ലഭ്യമായിട്ടുണ്ടെങ്കില്‍ ഈ വിവരം നിശ്ചിത മാതൃകയില്‍ എഴുതി ജില്ലാ പ്ലാനിംഗ് ഓഫീസര്‍ക്ക് നല്‍കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. യോഗത്തില്‍ ഫിനാന്‍സ് ഓഫീസര്‍ കെ കുഞ്ഞമ്പുനായര്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad