Type Here to Get Search Results !

Bottom Ad

കാസര്‍കോട് ബ്ലോക്ക് കേരളോത്സവം; അപേക്ഷകള്‍ ക്ഷണിച്ചു

കാസര്‍കോട്: (www.evisionnews.in) കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ഡിസംബര്‍ 07 മുതല്‍ 13 വരെ വിവിധ കേന്ദ്രങ്ങളില്‍ വെച്ച് നടത്തുവാന്‍ തീരുമാനിച്ചു. ക്രിക്കറ്റ്, ഫൂട്‌ബോള്‍, വോളിബോള്‍, കബഡി, കമ്പവലി, നീന്തല്‍, ഷട്ടിള്‍ തുടങ്ങിയ വിവിധ കായിക ഇനങ്ങള്‍ എന്നീ കായിക ഇനങ്ങളും, വിവിധ കലാ മത്സരങ്ങളും നടക്കും. മത്സരങ്ങളില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന സംഘടനകളും, വ്യക്തികളും ഡിസംബര്‍ 05, 3.00 മണിക്ക് മുമ്പായി ബ്ലോക്ക് പഞ്ചായത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തിരിക്കേണ്ടതാണ്. നിശ്ചിത തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സി. എച്ച്. മുഹമ്മദ്കുഞ്ഞി ചായിന്റടി അദ്ധ്യക്ഷത വഹിച്ചു. വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ശ്രീ കല്ലട്ര അബ്ദുല്‍ ഖാദര്‍, ശ്രീ. പുണ്ടരീകാക്ഷായ, ശ്രീമതി മാലതി സുരേഷ്, ശ്രീ കെ. എന്‍. കൃഷ്ണഭ'്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ,ശ്രീ ടി.ഡി. കബീര്‍, ശ്രീ എ. എസ്. അഹമ്മദ് മാന്യ, ശ്രീമതി കദീജ മഹമ്മൂദ്, ശ്രീ സത്യശങ്കര ഭട്ട്, ശ്രീമതി അഫ്‌സത്ത് താഹിറ, ശ്രീമതി താഹിറാ താജുദ്ദീന്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ശ്രീ ഷംസുദ്ദീന്‍ തെക്കില്‍, ശ്രീ. സദാനന്ദന്‍, മൊഗ്രാല്‍പുത്തൂര്‍ ഗ്രാമപഞ്ചായത്ത് യൂത്ത് കോഡിനേറ്റര്‍ ശ്രീ. എം.എ. നജീബ്, വിവിധ സദ്ധ സംഘടനാ പ്രതിനിധികളായ ശ്രീ. ഷൗക്കത്ത് പടുവടുക്കം, ശ്രീ. മുസ്തഫ ചെര്‍ക്കള, ശ്രീ. മുന്‍സൂര്‍ അക്കരെ തുടങ്ങിയവര്‍ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ശ്രീ ബെവിന്‍ ജോ സ്വാഗതവും, ബ്ലോക്ക് പഞ്ചായത്ത് യൂത്ത് കോര്‍ഡിനേറ്റര്‍ ശ്രീ മുഹമ്മദ് കുഞ്ഞി ഏരിയപ്പാടി നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad