Type Here to Get Search Results !

Bottom Ad

കന്നഡ ഭാഷാ അവഗണന ബിജെപി പ്രതിഷേധിച്ചു

evisionnews

കാസര്‍കോട്:(www.evisionnews.in) കന്നഡ ഭാഷയോട് ജില്ലാ ഭരണകൂടവും, ജില്ലാ പഞ്ചായത്തും കാണിച്ച അവഗണനയില്‍ ബിജെപി പ്രതിഷേധിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് തെരഞ്ഞെടുപ്പിന് ഹാജരായ അംഗങ്ങള്‍ക്ക് വരണാധികാരി കൂടിയായ കളക്ടര്‍ വ്യക്തിഗത വിവരങ്ങള്‍ രേഖപ്പെടുത്താന്‍ നല്‍കിയ ഫോറം കന്നഡയില്‍ ലഭ്യമാക്കാത്തതിലാണ് ബിജെപി അംഗങ്ങള്‍ പ്രതിഷേധിച്ചത്. വിവരങ്ങള്‍ രേഖപ്പെടുത്താനായി കളക്ടര്‍ നല്‍കിയ ഫോറം ജില്ലാ പഞ്ചായത്തംഗവും ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിയുമായ അഡ്വ.കെ.ശ്രീകാന്ത് അദ്ദേഹത്തിന്റെ മുന്നില്‍ വെച്ച് കീറിക്കളഞ്ഞു. ഭാഷാ ന്യൂനപക്ഷ ജില്ലയായ കാസര്‍കോട് സര്‍ക്കാര്‍ പുറത്തിറക്കുന്ന എല്ലാ വിവരങ്ങളും കന്നഡയിലും ലഭ്യമാക്കണമെന്ന നിയമം നിലവിലുള്ളപ്പോഴാണ് ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തു നിന്ന് നിരുത്തരവാദപരമായ ഈ നടപടിയെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത് പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad