Type Here to Get Search Results !

Bottom Ad

കാസറഗോഡ് മെഡിക്കല്‍ കോളേജ് - രണ്ടാം ഘട്ട സമരം നവംബര്‍ 30 ന് ആരംഭിക്കും: മാഹിന്‍ കേളോട്ട്

evisionnews

ബദിയടുക്ക : (www.evisionnews.in)കാസറഗോട് മെഡിക്കല്‍ കോളേജിന് തറക്കല്ലിട്ട് രണ്ട് വര്‍ഷമായിട്ടും ഇതുവരേയും പ്രവര്‍ത്തി ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ച് ജനകീയ സമര സമിതിയുടെ നേതൃത്ത്വത്തില്‍ നടത്തുന്ന രണ്ടാം ഘട്ട സമരം നവംബര്‍ 30 ന് രാവിലെ 10 മണിക്ക് ബദിയടുക്ക ബസ്റ്റ് സ്റ്റാന്‍റ് പരിസരത്ത് പ്രതിഷേധ കൂട്ടായ്മ നടക്കുമെന്ന് സമര സമിതി ചെയര്‍മാന്‍ മാഹിന്‍ കേളോട്ട് കണ്‍വീനര്‍ എസ്.എന്‍ മയ്യ എന്നിവര്‍ അറിയിച്ചു. കേരളത്തില്‍ പ്രഖ്യാപിച്ച മറ്റു മെഡിക്കല്‍ കോളേജിന്‍റെ പ്രവര്‍ത്തി ആരംഭിച്ചിട്ടും കാസറഗോഡ് ജില്ലയുടെ ചിറകാല സ്വപ്നമായിരുന്ന കാസറഗോട് മെഡിക്കല്‍ കോളേജിന്‍റെ പ്രവര്‍ത്തി ഇതുവരേയും ആരംഭിച്ചിട്ടില്ല. എന്‍ഡോസള്‍ഫാന്‍ ദുരിതം വീണ്ടും വീണ്ടും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ പ്രഥമ പരിഗടന നല്‍കേണ്ടത് കാസറഗോഡിനായിരുന്നു. കാസറഗോഡ് പ്രദേശത്തെ ജനങ്ങള്‍ ഇന്നും ആശ്രയിക്കുന്നത് മംഗലാപുരത്തെ സ്വകാര്യ ആശുപത്രികളെയാണ്. ചികിത്സ കിട്ടാതെ എന്‍ഡോസള്‍ഫാന്‍ രോഗികളടക്കം നിരവധി രോഗികള്‍ മരണപ്പെട്ടിട്ടുണ്ട്. ടെന്‍ഡര്‍ കഴിഞ്ഞ് 6 മാസമായിട്ടും മറ്റു നടപടികള്‍ തുടങ്ങാത്തത് ഉദ്യോഗസ്ഥ ലോബികളുടെ ഇടപെടലാണെന്നും ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. എല്ലാ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക നേതാക്കന്‍മാരും നാട്ടുകാരും സമരത്തില്‍ പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad