Type Here to Get Search Results !

Bottom Ad

ബിജെപി സിപിഎമ്മിനെ പിന്തുണയ്ക്കും;പിന്തുണച്ചാല്‍ സിപിഎം രാജിവെക്കും


കാസര്‍കോട്: (www.evisionnews.in) ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച് എല്‍ഡിഎഫിലും യുഡിഎഫിലും ബിജെപിയിലും അനിശ്ചിതത്വവും ആശങ്കകളും അയയുന്നില്ല. വ്യാഴാഴ്ച്ചയാണ് ജില്ലാ പഞ്ചായത്തുകളിലെ ഭരണസാരഥികലെ തിരഞ്ഞെടുക്കുന്നത്. 

സംസ്ഥാനത്ത് മറ്റ് ഒരിടത്തുമില്ലാത്ത പ്രശ്‌നങ്ങളുടെ മുള്‍മുനയിലാണ് ബിജെപിയും ഇരുമുന്നണികളും. യുഡിഎഫിന് എട്ടും എല്‍ഡിഎഫിന് ഏഴും ബിജെപിയ്ക്ക് രണ്ടും അംഗങ്ങളാണ് ജില്ലാ പഞ്ചായത്തിലുള്ളത്. യുഡിഎഫില്‍ കോണ്‍ഗ്രസിനും മുസ്ലീം ലീഗിനും നാല് അംഗങ്ങള്‍ വീതമുണ്ട്. മുന്നണിയിലെ അംഗബലം തുല്യമായതാണ് കാസര്‍കോട് ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പ് രാഷ്ട്രീയ കേന്ദ്രങ്ങളുടെ ശ്രദ്ധാകേന്ദ്രമായത്. സംസ്ഥാനത്ത് യുഡിഎഫില്‍ രണ്ട് പഞ്ചായത്തുകളുടെ പ്രസിഡന്റ് സ്ഥാനം ലീഗിനും ഒന്ന് മാണി കേരള കോണ്‍ഗ്രസ്സിനും ബാക്കി നാലെണ്ണം കോണ്‍ഗ്രസ്സിനുമാണെന്നാണ് പുതു ധാരണ. എന്നാല്‍ കാസര്‍കോട്ട് അംഗബലം തുല്യമായതോടെ കോണ്‍ഗ്രസ്സ് പ്രസിഡന്റ് പദത്തിന് മേല്‍ ഒളിഞ്ഞും തെളിഞ്ഞും അവകാശവാദം ഉന്നയിച്ചതോടെയാണ് സംഗതി കീറാമുട്ടിയായി മാറിയത്. സങ്കീര്‍ണമായ ഈ വിഷയം യുഡിഎഫ് ഉന്നതാധികാര സമിതിയ്ക്ക് മുന്നിലാണ്. 

ജില്ലയിലെ ജനങ്ങളാകെ ഉറ്റുനോക്കുന്ന് ഈ വിഷയത്തെ കുറിച്ച് മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി എംസി ഖമറുദ്ദീന്‍ പറഞ്ഞതിങ്ങനെ ' ചൊവ്വാഴ്ച്ച വൈകിട്ട് യുഡിഎഫ് ഉന്നതതലം കാസര്‍കോട്ട് ഉരുണ്ടുകൂടിയ പ്രശ്‌നത്തിന്‍മേല്‍ ഒരു തീരുമാനമെടുക്കും. അതുവരെ യുഡിഎഫ് ജില്ലാ നേതൃത്വം കാത്തിരിക്കും. ജില്ലാ യുഡിഎഫില്‍ ഇത് സംബന്ധിച്ച് അഭിപ്രായ വ്യത്യാസമോ അനൈക്യമോ ഇല്ല. ബിജെപിയുടെ നിലപാടും തുടര്‍ന്നുണ്ടാകുന്ന നിലപാടും നയപരമായും സാഹചര്യങ്ങള്‍ക്കനുസൃതമായും ഞങ്ങള്‍ അഭിമുഖീകരിക്കും. 


അതേ സമയം എല്‍ഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ വിപിപി മുസ്തഫ പറഞ്ഞത് ഇങ്ങനെയാണ്. ബിജെപിയുടേയും കോണ്‍ഗ്രസ്സിന്റേയും സഹായത്തോടെ സദ്ദേശഭരണസ്ഥാപനങ്ങളില്‍ ഏറ്റെടുക്കേണ്ടെന്നാണ് പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശം. ഇത് ഞങ്ങള്‍ അനുസരിക്കും. രണ്ടംഗങ്ങളുള്ള ബിജെപി എല്‍ഡിഎഫിന് വോട്ട് ചെയ്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടാല്‍ തല്‍സ്ഥാനം ഞങ്ങള്‍ ഉടനടി രാജിവെക്കും. മുസ്ലീം ലീഗ് എല്‍ഡിഎഫിനെ പിന്തുണച്ചാല്‍ എന്തുചെയ്യുമെന്ന ചോദ്യത്തിന് യുഡിഎഫ് വിട്ട് പുറത്തുവന്ന് എല്‍ഡിഎഫിന് ആരെങ്കിലും വോട്ട് ചെയ്താല്‍ അത് പ്രദേശികവും സാഹചര്യങ്ങള്‍ക്കനുസൃതവുമായ തന്ത്രങ്ങള്‍ക്ക് മുന്‍ഗണന നല്‍കി വേണ്ടത് ഉചിതമായി ചെയ്യുമെന്ന് മുസ്തഫ വിശദീകരിച്ചു.

എന്നാല്‍ ബിജെപി ജില്ലാ പ്രസിഡന്റ് കെ. സുരേഷ് കുമാര്‍ ഷെട്ടി പറയുന്നത് ഒരു കാരണവശാലും മുസ്ലീം ലീഗിന്റെ നോമിനി ജില്ലാ പഞ്ചായത്തിന്റെ പ്രസിഡന്റായി അധികാരമേല്‍ക്കാതിരിക്കാന്‍ തങ്ങള്‍ ഏതറ്റം വരേയും പോകുമെന്നാണ്. മുസ്ലീം ലീഗ് വര്‍ഗീയ പാര്‍ട്ടിയാണ്. അതുകൊണ്ട് തന്നെ അവര്‍ ജില്ലയില്‍ ഭരണനേതൃത്വത്തില്‍ എത്തരുത്. ഏതേ സമയം സിപിഎം നീക്കങ്ങള്‍ മുസ്ലീം ലീഗിനെ ഭരണത്തിലേറ്റാനുള്ളതാണെന്നും ഈ രഹസ്യ നീക്കം ജനം തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് സുരേഷ് കുമാര്‍ ഷെട്ടി പറഞ്ഞു. 

Keywords: kasaragod-panchayath-bjp-cpim-udf-



Post a Comment

0 Comments

Top Post Ad

Below Post Ad