Type Here to Get Search Results !

Bottom Ad

കെഎസ്ആര്‍ടിസി ഡിപ്പോയിലെ 'പ്രേതത്തെ പിടിക്കാന്‍' വിജിലന്‍സ് എത്തി!


കാസര്‍കോട്: (www.evisionnews.in) കെഎസ്ആര്‍ടിസി കാസര്‍കോട് ഡിപ്പോയില്‍ പ്രേതബാധയുണ്ടായിരുന്ന അന്ധവിശ്വാസകോമരങ്ങള്‍ ഇളക്കിവിട്ട വിവാദത്തെ തുടര്‍ന്ന് സംഭവം സംബന്ധിച്ച് കോര്‍പ്പറേഷനിലെ വിജിലന്‍സ് വിഭാഗം തെളിവെടുപ്പ് തുടങ്ങി. തുളുനാട് കോംപ്ലക്‌സിലെ പ്രേതം മാധ്യമങ്ങളില്‍ ഇപ്പോള്‍ വന്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. സ്ഥാപന മേധാവിയായി ഡിടിഒയുടെ അറിവോടെയാണ് ആയുധപൂജയുടെ മറവില്‍ പ്രേത നിര്‍മാര്‍ജന പൂജാനാടകങ്ങള്‍ അരങ്ങേറിയത്. 

പൂജകര്‍മങ്ങള്‍ക്കും അനുബന്ധ ക്രിയകള്‍ക്കും മംഗലാപുരത്തെ പൂജാരി കുണ്ടംകുഴി സ്വദേശിയായ ബാലകൃഷ്ണ നായരെന്ന ജ്യോത്സനും സന്നിഹിതരായിരുന്നുവെന്ന് യൂണിയന്‍ നേതാക്കള്‍ ഇവിഷന്‍ ന്യൂസിനോട് പറഞ്ഞു. കൃഷ്ണഭട്ടെന്ന ഡ്രൈവര്‍ ഒടിച്ചബസ് ഒന്നിലേറെ തവണ അപകടത്തില്‍ പെട്ടപ്പോഴാണ് അപകടത്തിന് പിന്നിലെ പ്രേതത്തിന്റെ കൈകളേകുറിച്ച് മതപരമായ സാമ്പ്രദായിക രീതിയില്‍ രാശി വെക്കാനും പ്രശ്‌ന പരിഹാരം തേടാനും ഡിടിഒയും ഒരു വിഭാഗം തൊഴിലാളികളും നിര്‍ബന്ധിതരായത്. ഇതേ തുടര്‍ന്നാണ് പ്രേതനിര്‍മാര്‍ജനത്തിന് വേണ്ടി കവടിനിരത്തലടക്കമുള്ള ചടങ്ങുകള്‍ അരങ്ങേറിയത്. 

പ്രശ്‌നക്കാരനെ കൊണ്ടുവന്നുള്ള ഈ പരിപാടിയെ തുടര്‍ന്ന് കെഎസ്ആര്‍ടിസി പുതിയൊരു പ്രശ്‌നത്തെയാണ് അഭിമുഖീകരിക്കുന്നത്. കോംപ്ലക്‌സിനുള്ളില്‍ ദുര്‍മരണം നടന്നിട്ടുണ്ടെന്നും ഇയാളുടെ പ്രേതം ചിലരില്‍ കയറികൂടിയിട്ടുമുണ്ടെന്നാണ് ചിലരുടെ വിശ്വാസം. ഇത് മണ്ടത്തരവും ശുദ്ധ അസംബന്ധവും അന്ധവിശ്വാസജടിലവുമാണെന്ന് ഇതിനെ എതിര്‍ക്കുന്നവര്‍ പ്രചരിപ്പിക്കുണ്ട്. അതിനിടെ സ്ഥാപന മേധവിയേയാണ് പ്രേതം ബാധിച്ചിരിക്കുന്നതെന്ന കേരളത്തിലെ ഒരു മുതിര്‍ന്ന രാഷ്ട്രീയ നേതാവിന്റെ അഭിപ്രായ പ്രകടനവും ചിരിക്കുള്ള വകയും ചര്‍ച്ചയുമായിട്ടുണ്ട്.

Keywords: kasaragod-ksrtc-depo-gost

Post a Comment

0 Comments

Top Post Ad

Below Post Ad