Type Here to Get Search Results !

Bottom Ad

ഓട്ടോ ഡ്രൈവര്‍ക്ക് കുത്തേറ്റ സംഭവം: പോലീസ് സ്വമേധയാ കേസെടുത്തു


കാസര്‍കോട് (www.evisionnews.in): കെ.എസ്.ആര്‍.ടി.സി ഡിപ്പോയ്ക്ക് മുമ്പില്‍ ഓട്ടോ ഡ്രൈവര്‍ കുത്തേറ്റ സംഭവത്തില്‍ ടൗണ്‍ പോലീസ് സ്വമേധയാ വധശ്രമത്തിന് 307 -ാം വകുപ്പ് പ്രകാരം കേസെടുത്തു. വിവരമറിഞ്ഞ് ഉടന്‍ സംഭവസ്ഥലത്തെത്തിയ ടൗണ്‍ എസ്.ഐ പി.വി രാജന്റെ മൊഴി പ്രകാരമാണ് കേസെടുത്തത്. 

ഓട്ടോ ഡ്രൈവര്‍ ചൂരിയില്‍ താമസിക്കുന്ന സന്ദീപിനാണ് വ്യാഴാഴ്ച പുലര്‍ച്ചെ അജ്ഞാതരുടെ കുത്തേറ്റത്. പുലര്‍ച്ചെ 1.35നും 1.40നുമിടയ്ക്കാണ് ആക്രമണമുണ്ടായതെന്നും 1.45ന് തന്നെ കുത്തേറ്റ് ചോരവാര്‍ന്നൊഴുകുന്ന നിലയില്‍ ബസ് സ്റ്റാന്റിനകത്ത് കിടന്ന യുവാവിന്റെ സമീപത്ത് താനെത്തി ഉടന്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചുവെന്നും എസ്.ഐ രാജന്‍ ഇവിഷനോട് പറഞ്ഞു. സംഭവമറിഞ്ഞ് ജനറല്‍ ആശുപത്രിയിലെത്തിയ മറ്റു ഓട്ടോ റിക്ഷാ ഡ്രൈവര്‍മാരാണ് യുവാവിനെ വിദഗ്ധ ചികിത്സയ്ക്കായി മംഗളൂരുവിലേക്ക് കൊണ്ടുപോയത്. പിന്നാലെ സന്ദീപിന്റെ ബന്ധുക്കളും എത്തിയതായും എസ്.ഐ പറഞ്ഞു. 

സന്ദീപിന്റെ നിലയില്‍ ആശാവഹമായ മാറ്റമുണ്ടെന്നും മറിച്ചുള്ള പ്രചാരണങ്ങളില്‍ കുടുങ്ങരുതെന്നും ടൗണ്‍പോലീസ് അഭ്യര്‍ത്ഥിച്ചു.

Keywords: kasaragod-auto-driver-police-took-case

Post a Comment

0 Comments

Top Post Ad

Below Post Ad