Type Here to Get Search Results !

Bottom Ad

അനധികൃത ഖനനം: കര്‍ണാടക മുന്‍മന്ത്രി ജനാര്‍ദന റെഡ്ഡി അറസ്റ്റില്‍


ബെംഗളൂരു: (www.evisionnews.in) അനധികൃത ഖനനക്കേസില്‍ കര്‍ണാടക മുന്‍മന്ത്രി ജനാര്‍ദന റെഡ്ഡിയെ ലോകായുക്ത അന്വേഷണസംഘം അറസ്റ്റുചെയ്തു. ചോദ്യം ചെയ്യുന്നതിനായി വിളിച്ചുവരുത്തിയശേഷമായിരുന്നു അറസ്റ്റ്. കഴിഞ്ഞ ബി.ജെ.പി. സര്‍ക്കാറിലെ മന്ത്രിയായിരുന്നു റെഡ്ഡി.

അനധികൃത ഖനനവുമായി ബന്ധപ്പെട്ട് ബെല്ലാരിയിലെ ഒബലാപുരം മൈനിങ് കമ്പനിക്കെതിരെയുള്ള കേസില്‍ സി.ബി.ഐ. അറസ്റ്റുചെയ്ത ജനാര്‍ദന റെഡ്ഡി 2014 ജനവരി 20-നാണ് ജാമ്യത്തിലിറങ്ങിയത്. ഇതിനുപുറമെയാണ് അനധികൃത ഖനനത്തെക്കുറിച്ച് ലോകായുക്ത പോലീസും അന്വേഷിക്കുന്നത്. ബ്ലാക്ക് ഗോള്‍ഡ് അയേണ്‍ ഓര്‍ മൈന്‍സ് കമ്പനിക്കെതിരെ ലോകായുക്ത എടുത്ത കേസിലാണ് ഇപ്പോള്‍ അറസ്റ്റ്. 

ജനാര്‍ദന റെഡ്ഡിക്ക് പണംനല്‍കിയ മധുകര്‍ വര്‍മയെ കഴിഞ്ഞദിവസം ലോകായുക്ത പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇയാളില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെഡ്ഡിയെ അറസ്റ്റു ചെയ്തത്. നിയമം ലംഘിച്ച് ഇരുമ്പയിര്‍ ഖനനം നടത്തിയതിലൂടെ സര്‍ക്കാറിന് കോടികളുടെ നഷ്ടമുണ്ടായിയെന്നാണ് പരാതി. ജനാര്‍ദന റെഡ്ഡിക്കെതിരെയുള്ള 13 അനധികൃത ഖനനക്കേസുകളിലും നേരത്തേ ജാമ്യം ലഭിച്ചിരുന്നു.

Keywords: karnataka-minister-janardhana-reddi-arrested

Post a Comment

0 Comments

Top Post Ad

Below Post Ad