Type Here to Get Search Results !

Bottom Ad

നഗരസഭാ ഉപാധ്യക്ഷ; നാഷണല്‍ ലീഗില്‍ തര്‍ക്കം മുറുകി


കാഞ്ഞങ്ങാട് : (www.evisionnews.in) കാഞ്ഞങ്ങാട് നഗരസഭാ വൈസ്‌ചെയര്‍മാന്‍ സ്ഥാനം നാഷണല്‍ ലീഗിന് കൊടുക്കാന്‍ സിപിഎം അരസമ്മതം മൂളിയെങ്കിലും വൈസ്‌ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്നതില്‍ നാഷണല്‍ ലീഗില്‍ ഉടലെടുത്ത തര്‍ക്കം മൂലം നാഷണല്‍ ലീഗിന് വൈസ് ചെയര്‍മാന്‍ സ്ഥാനം നഷ്ടപ്പെടാനുള്ള സാധ്യത തെളിയുന്നു.

നാഷണല്‍ ലീഗിന് ഇത്തവണരണ്ട് സീറ്റുകള്‍ ലഭിച്ചു. 12ാം വാര്‍ഡായ ആറങ്ങാടിയില്‍ നിന്നും വിജയിച്ച എ ഡി ലതയും കരുവളം 31ാം വാര്‍ഡില്‍ നിന്നും വിജയിച്ച എല്‍.സുലൈഖയുമാണ് ഇവര്‍. നാഷണല്‍ ലീഗിന് ഒരിക്ക ലും കിട്ടാനിടയില്ലാത്ത വാര്‍ഡാണ് പന്ത്രണ്ട്. എല്‍ഡിഎഫുകാരല്ലാത്ത ലതയുടെ ബന്ധുക്കളുടെ വോട്ടാണ് മുഖ്യമായും വിജയത്തിന് വഴിയൊരുക്കിയത്. വൈസ് ചെയര്‍മാന്‍ സ്ഥാനം ലഭിച്ചാല്‍ സുലൈഖയെ പരിഗണിക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുമ്പോള്‍ ലതയെ പരിഗണിക്കണമെന്നാണ് മറ്റൊരു വിഭാഗത്തിന്റെ ആവശ്യം. ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന മുനിസിപ്പല്‍ കമ്മറ്റി യോഗം അലസിപ്പിരിഞ്ഞു. ഇത് നല്ല അവസരമായി കണക്കാക്കി വൈസ് ചെയര്‍മാന്‍ സ്ഥാനം സിപിഎം തന്നെ വഹിക്കുമെന്നാണ് കരുതുന്നത്. 

സിപിഎം പുതുക്കൈ ലോക്കലിലെ ഉപ്പിലിക്കൈ വാര്‍ഡില്‍ നിന്നും വിജയിച്ച ടി.വി ഭാഗീരഥിക്ക് വൈസ്‌ചെയര്‍മാന്‍ സ്ഥാനം നല്‍കണമെന്ന് പുതുക്കൈ ലോക്കലിലെ സിപിഎം നേതാക്കളും പ്രവര്‍ത്തകരും ശക്തമായി നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. വി.വി രമേശന്‍ നഗരസഭാ ചെയര്‍മാനാകാതിരിക്കാന്‍ കാ ഞ്ഞങ്ങാട് ലോക്കല്‍ കയ്യിലുണ്ടായിരുന്ന രണ്ട് വാര്‍ഡുകള്‍ നഷ്ടപ്പെടുത്തിയ നിലക്ക് കാഞ്ഞങ്ങാട് ലോക്കലില്‍ വൈസ്പ്രസിഡണ്ട് സ്ഥാനം കൊടുക്കരുതെന്ന ആവശ്യവും ശക്തമാണ്. നാഷണല്‍ ലീഗിന്റെ മുനിസിപ്പല്‍ ലീഗ് കമ്മറ്റി ഇന്ന് വൈകിട്ട് വീണ്ടും യോഗം ചേരുന്നുണ്ട്.

Keywords: cpim-kanhangad-vice-chairman-inl

Post a Comment

0 Comments

Top Post Ad

Below Post Ad