Type Here to Get Search Results !

Bottom Ad

സിപിഎം തന്ത്രം ഫലിച്ചു; മെഹമൂദ് മുറിയനാവി ഇടതിലേക്ക് വലത് കാലെടുത്തുവെച്ചു


കാഞ്ഞങ്ങാട്: (www.evisionnews.in) കാഞ്ഞങ്ങാട് നഗരസഭയില്‍ മുസ്ലീം ലീഗിനെ വെല്ലുവിളിച്ച് 38ാം വാര്‍ഡായ ആവിയില്‍ നിന്ന് വിജയിച്ച മുനിസിപ്പല്‍ കൗണ്‍സിലര്‍ മെഹമൂദ് മുറിയനാവി സിപിഎമ്മിലേക്ക്. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ സാന്നിധ്യത്തില്‍ ചൊവ്വാഴ്ച്ച നോര്‍ത്ത് കോട്ടച്ചേരിയില്‍ ചേര്‍ന്ന എല്‍ഡിഎഫ് പൊതുസമ്മേളനത്തില്‍ വെച്ച് മെഹമൂദിനെ അഡ്വ.പി.അപ്പുക്കുട്ടന്‍ രക്തഹാരമണിയിച്ച് സ്വീകരിച്ചു. മുന്‍ നഗരസഭാ ചെയര്‍മാനും മുസ്ലീം ലീഗ് നേതാവുമായ അഡ്വ. എന്‍ ഖാലിദിനെതിരെ പരാജയപ്പെടുത്തിയാണ് അദ്ദേഹത്തിന്റെ മരുമകന്‍ കൂടിയായ മെഹമൂദ് നഗരസഭാംഗമായത്. 

കാഞ്ഞങ്ങാട് നഗരസഭയിലേയും അജാനൂര്‍,പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്തുകളിലേക്കും തെരെഞ്ഞെടുക്കപ്പെട്ട് എല്‍ഡിഎഫ് പ്രതിനിധികള്‍ക്ക് ഏര്‍പ്പെടുത്തിയ സ്വീകരണ പൊതുയോഗത്തില്‍ വെച്ചാണ് മെഹമൂദ് മുറിയനാവി സിപിഎമ്മിലേക്ക് കാലെടുത്തു വച്ചത്. ഇദ്ദേഹത്തിന് നഗരസഭയിലെ ഒരു സ്റ്റാന്റിംഗ് കമ്മിറ്റി പദവി നല്‍കുമെന്നാണ് സൂചന.

വിഎച് സംബന്ധിച്ച പൊതുയോഗത്തില്‍ വന്‍ജനക്കൂട്ടം ദൃശ്യമായി. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ ജനങ്ങള്‍ അവരിലര്‍പ്പിച്ച ഉത്തരവാദിത്വം കൃത്യതയോടെ നിറവേറ്റണമെന്ന് വിഎസ് ആഹ്വാനം ചെയ്തു. ജനക്ഷേമ പദ്ധതികള്‍ വിജയകരമായി നടപ്പാക്കി എല്‍ഡിഎഫിന്റെ ജനകീയ അടിത്തറ ശക്തമാക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ സെക്രട്ടറി കെപി സതീഷ് ചന്ദ്രന്‍,ഐഎന്‍എല്‍ ജില്ലാ സെക്രട്ടറി അസീസ് കടപ്പുറം,സിപിഐ ജില്ലാ സെക്രട്ടറി കെകെ നാരായണന്‍, അഡ്വ. സിവി ദാമോധരന്‍ എന്നിവര്‍ പ്രസംഗിച്ചു. സിപിഎം ഏരിയ സെക്രട്ടറി ഇ നാരായണന്‍ സ്വഗതം പറഞ്ഞു.

Keywords: kanhangad-mehamood-muriyanavi-to-cpim

Post a Comment

0 Comments

Top Post Ad

Below Post Ad