കാഞ്ഞങ്ങാട്:(www.evisionnews.in) ചെമ്മട്ടംവയല്‍ തോയമ്മലില്‍ കൊലചെയ്യപ്പെട്ട ജാനകിയമ്മയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തു. പരിയാരം മെഡിക്കല്‍ കോളേജിലെ പൊലീസ് സര്ജന് ഡോ. ഗോപാലകൃഷ്ണപിള്ളയാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്.
അതേസമയം ജാനകിയമ്മ കവര്‍ച്ചക്കിടയില്‍ കൊലചെയ്താണെന്ന സംശയം ഇരട്ടിച്ചു. എട്ടരപവന്‍ സ്വര്‍ണ്ണവും 2000 രൂപയും നഷ്ടപ്പെട്ടവിവരം വ്യാഴാഴ്ച വൈകിട്ടോടെ ബന്ധുക്കള്‍ ഉറപ്പാക്കിയിരുന്നു. വീടും പരിസരവും നന്നായി അറിയുന്നവരായിരിക്കും കൃത്യം ചെയ്തതെന്ന് പൊലീസ് ഉറപ്പിച്ചിട്ടുണ്ട്. ചുരുക്കം സ്വര്‍ണ്ണാഭരണങ്ങള്‍ മാത്രം കൈക്കലാക്കാന്‍ പുറമെ നിന്ന് ആരും എത്തില്ലെന്നാണ് പൊലീസ് നിഗമനം . ജാനകിയമ്മയെ നന്നായി അറിയുന്നവര്‍ തന്നെയാകാം കൊലയ്ക്ക് പിന്നിലെന്നും കവര്‍ച്ചക്കിടെ ഇവരെ തിരിച്ചറിഞ്ഞതായിരിക്കാം കൊലക്ക് കാരണമെന്ന് പോലീസ് കരുതുന്നു.
Post a Comment
0 Comments