വാഷിംഗ്ടണ്‍:(www.evisionnews.in) സിറിയയില്‍ അമേരിയ്ക്ക നടത്തിയ വ്യോമക്രമണത്തില്‍ കുപ്രസിദ്ധനായ ഐസിസ് ആരാച്ചാര്‍ മുഹമ്മദ് എംവാസി എന്ന ജിഹാദി ജോണ്‍ കൊല്ലപ്പെട്ടതായി അമേരിക്കന്‍ സൈനിക ഉദ്യോഗസ്ഥര്‍. ജോണിനെ മാത്രം ലക്ഷ്യം വച്ച് നടത്തിയ വ്യോമാക്രമണത്തിലാണ് ഭീകരന്‍ കൊല്ലപ്പെട്ടതായി പറയുന്നത്. ഒദ്യോഗിക സ്ഥിരീകരണം ലഭ്യമല്ല. റാഖയിലെ താവളത്തില്‍ നിന്നും വാഹനത്തില്‍ കയറി മറ്റെവിടേയ്‌ക്കോ പോകാന്‍ തുടങ്ങവെ ജിഹാദി ജോണിന്റെ കാറിന് നേരെ അമേരിയ്ക്ക ഡ്രോണ്‍ ആക്രമണം നടത്തിയെന്നും കൊലപ്പെടുത്തിയെന്നുമാണ് വാര്‍ത്ത പ്രചരിയ്ക്കുന്നത്. മുമ്പും ജോണ്‍ കൊല്ലപ്പെട്ടതായി വാര്‍ത്ത പ്രചരിച്ചിരുന്നു.
ജോണിനെ ലക്ഷ്യമിട്ട് നവംബര്‍ 12 ന് വ്യോമസേന നടത്തിയ ആക്രമണത്തിലാണ് ജോണ്‍ കൊല്ലപ്പെട്ടതായി പറയുന്നത്. ജോണിനെ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തിയതായി പെന്റഗണ്‍ പ്രസ് സെക്രട്ടറി പീറ്റര്‍ കുക്ക് വ്യക്തമാക്കി. എന്നാല്‍ ദൗത്യത്തിന്റെ അന്തിമ ഫലം പരിശോധിച്ച് വരുന്നതേയുള്ളൂവെന്നും വിശദ വിവരങ്ങള്‍ പുറത്ത് പറയാറായിട്ടില്ലെന്നും അദ്ദേഹം പത്രക്കുറിപ്പിലൂടെ അറിയിച്ചു. കുവൈത്തില്‍ നിന്നും ബ്രിട്ടനിലേയ്ക്ക് കുടിയേറിയ മുഹമ്മദ് എംവാസി പിന്നീട് ഐസിസില്‍ ആകൃഷ്ടനായി സിറിയയിലേയ്ക്ക് പോവുകയായിരുന്നു. മാധ്യമ പ്രവര്‍ത്തകരും സന്നദ്ധ പ്രവര്‍ത്തകരുമായ തടവുകാരെ കൊലചെയ്താണ് ഐസിസ് ആരാച്ചാര്‍ എന്ന നിലയില്‍ ജിഹാദി ജോണ്‍ കുപ്രസിദ്ധനാകുന്നത്.
Post a Comment
0 Comments