Type Here to Get Search Results !

Bottom Ad

ജാനകിയമ്മയുടെ കൊല; അയല്‍വാസിയായ പ്രതി അറസ്റ്റില്‍


കാഞ്ഞങ്ങാട്: (www.evisionnews.in) ചെമ്മട്ടംവയല്‍ തോയമ്മലിലെ ജാനകിയമ്മ(60)യെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ഹോസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തു. അയല്‍വാസിയും നാട് വിട്ട് താമസിക്കുന്ന പെയ്ന്റിംഗ് തൊഴിലാളി മധുവാണ് (30) അറസ്റ്റിലായത്. വ്യാഴാഴ്ച്ച രാവിലെയാണ് പരേതനായ രാമചന്ദ്രന്റെ ഭാര്യ ജാനകിയമ്മയുടെ മൃതദേഹം വീടിനുള്ളില്‍ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. കവര്‍ച്ചയ്ക്ക് വേണ്ടിയാണ് കൊല നടത്തിയത്. കൊലയ്ക്ക് ശേഷം ജാനകിയമ്മയുടെ ഹാന്‍ഡ് ബാഗില്‍ നിന്ന് 2000 രൂപയും 8പവന്‍ സ്വര്‍ണ്ണാഭരണങ്ങളും കൈക്കലാക്കിയണ് മധു രക്ഷപ്പെട്ടത്. തനിച്ച് താമസിക്കുന്ന ജാനകിയമ്മ കൊല്ലപ്പെട്ടത് വൈകിയാണ് അയല്‍വാസികള്‍ അറിഞ്ഞത്.

അതിനിടെ മൃതദേഹം പോസ്റ്റുമാര്‍ട്ടം ചെയ്ത പരിയാരം മെഡിക്കല്‍ കോളേജിലെ ഡോ: എസ് ഗോപാലകൃഷ്ണപിള്ള സംഭവസ്ഥലം സന്ദര്‍ശിച്ചു. കഴുത്തും വായയും വരിഞ്ഞു മുറുക്കയതിനെ തുടര്‍ന്നാണ് വീട്ടമ്മ കൊല്ലപ്പെട്ടതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ജാനകിയമ്മയുടെ തലക്ക് ടോര്‍ച്ചുകൊണ്ട് അടിയേറ്റ ആഴത്തിലുള്ള മുറിവുണ്ട്.

അറസ്റ്റിലായ മധുവിന് സ്വന്തം വീടുമായി നിലവില്‍ ബന്ധങ്ങളില്ല. മോഷണക്കേസുകളില്‍ മറ്റും പ്രതിയായതിനെ തുടര്‍ന്ന് അകറ്റിനിര്‍ത്തപ്പെട്ട യുവാവ് പെയിന്റിംഗ് തൊഴിലെടുത്ത് നാടുവിട്ട് കഴിയുകയാണെന്ന് പോലീസ് അറിയിച്ചു.

Keywords: kanhangad-janakiyamma-murder-neighbour-madhu-arrested

Post a Comment

0 Comments

Top Post Ad

Below Post Ad