Type Here to Get Search Results !

Bottom Ad

ഗ്രാമ പഞ്ചായത്തില്‍ നാല് സ്ഥിരം സമിതി; ജില്ലാ പഞ്ചായത്തില്‍ അഞ്ച് നഗരസഭയില്‍ ആറ്

evisionnews

കാസര്‍കോട്: (www.evisionnews.in) ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലും സ്ഥിരം സമിതികള്‍ ഡിസംബര്‍ രണ്ടിനകം നിലവില്‍ വരും. ഗ്രാമ,ബ്ലോക്ക് പഞ്ചായത്തുകളില്‍ നാലും ജില്ലാ പഞ്ചായത്തില്‍ അഞ്ചും നഗരസഭയില്‍ ആറും സ്ഥിരം സമിതികളാണ് രൂപീകരിക്കുക. ഗ്രാമ,ബ്ലോക്ക് പഞ്ചായത്തുകളില്‍ ധനകാര്യം, വികസനം, ക്ഷേമകാര്യം, ആരോഗ്യവും വിദ്യാഭ്യാസവും എന്നിങ്ങനെ നാല് സ്റ്റാന്റിംഗ് കമ്മിറ്റികളാണ് രൂപീകരിക്കുക. ജില്ലാ പഞ്ചായത്തില്‍ ധനകാര്യം, വികസനം, പൊതുമരാമത്ത്, ക്ഷേമകാര്യം, ആരോഗ്യവും വിദ്യാഭ്യാസവും എന്നിങ്ങനെ അഞ്ച് സ്റ്റാന്റിംഗ് കമ്മിറ്റികളാണ് രൂപീകരിക്കുക മുനിസിപ്പാലിറ്റികളില്‍ ധനകാര്യം, വികസനകാര്യം, ക്ഷേമകാര്യം, ആരോഗ്യകാര്യം, മരാമത്ത് കാര്യം, വിദ്യാഭ്യാസ കലാകായിക കാര്യം എന്നിങ്ങനെ ആറ് കമ്മിറ്റികളാണ് രൂപികരിക്കുക. 

ത്രിതല പഞ്ചായത്തുകളില്‍ പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് ഒഴികെ പഞ്ചായത്തിലെ തെരഞ്ഞെടുക്കപ്പെട്ട് മറ്റെല്ലാ അംഗങ്ങളും ഏതെങ്കിലും സ്റ്റാന്റിംഗ് കമ്മിറ്റിയില്‍ തെരഞ്ഞെടുക്കപ്പെടും. നഗരസഭയില്‍ ചെയര്‍പേഴ്‌സണും ഡെപ്യൂട്ടി ചെയര്‍പേഴ്‌സണും ഒഴികെ മറ്റെല്ലാ കൗണ്‍സിലര്‍മാരും ഏതെങ്കിലും സ്റ്റാന്റിംഗ് കമ്മിറ്റിയില്‍ അംഗമായി തെരഞ്ഞെടുക്കപ്പെടണം. എല്ലാ സ്റ്റാന്റിംഗ് കമ്മിറ്റികളിലും ഒരു സ്ഥാനം സ്ത്രീകള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad