കാസര്‍കോട് :(www.evisionnews.in)ജില്ലയിലെ മൂന്ന് നഗരസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കാസര്‍കോട് നഗരസഭാംഗങ്ങളുടെ സത്യപ്രതിജ്ഞാ കാസര്‍കോട് ടൗണ്‍ഹാളിലാണ് നടന്നത്. റിട്ടേണിംഗ് ഓഫീസര്‍ നീലാംബരന്‍ മുതിര്‍ന്ന അംഗമായ പത്താം വാര്‍ഡ് വിദ്യാനഗറിലെ കെ. സവിതയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് കെ. സവിത മറ്റ് അംഗങ്ങള്‍ക്കും സത്യവാചകം ചൊല്ലികൊടുത്തു. നഗരസഭസെക്രട്ടറി കെ.പി വിനയന്‍ സ്വാഗതം പറഞ്ഞു.
തുടര്‍ന്ന് നടന്ന പ്രഥമകൗണ്‍സില്‍ യോഗത്തില്‍ മുതിര്‍ന്ന അംഗമായ കെ. സവിത അധ്യക്ഷത വഹിച്ചു. 18ന് നടക്കുന്ന യോഗത്തില്‍ ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് സംബന്ധിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനം സെക്രട്ടറി കെ.പി വിനയന്‍ വായിച്ചു. തുടര്‍ന്ന് യോഗം പിരിഞ്ഞു. കാഞ്ഞങ്ങാട് നഗരസഭയുടെ സത്യപ്രതിജ്ഞ ചടങ്ങ് കാഞ്ഞങ്ങാട് മുനിസിപ്പല്‍ ടൗണ്‍ ഹാളിലാണ് നടന്നത്. വരണാധികാരിയായ എം. വിജയന്‍ മുതിര്‍ന്ന അംഗം ഒന്നാം വാര്‍ഡായ ബല്ലാകടപ്പുറം വെസ്റ്റിലെ കെ. വേലായുധന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് കെ. വേലായുധന്‍ മറ്റ് അംഗങ്ങള്‍ക്കും സത്യപ്രതിജ്ഞ ചൊല്ലികൊടുത്തു. നഗരസഭ സെക്രട്ടറി എസ് സുബോദ് സ്വാഗതം പറഞ്ഞു. ശേഷം നഗരസഭ കൗണ്‍സില്‍ ഹാളില്‍ നടന്ന പ്രഥമയോഗത്തില്‍ കെ. വേലായുധന്‍ അധ്യക്ഷത വഹിച്ചു.
നീലേശ്വരം നഗരസഭയുടെ സത്യപ്രതിജ്ഞ ചടങ്ങ് നഗരസഭ പരിസരത്ത് നടന്നു. വരണാധികാരിയായ ടി.പി ജയദേവ് മുതിര്‍ന്ന അംഗം 31-ാം വാര്‍ഡ് കണിച്ചിറയിലെ എ.കെ കുഞ്ഞികൃഷ്ണന് സത്യവാചകം ചൊല്ലികൊടുത്തു. തുടര്‍ന്ന് എ.കെ കുഞ്ഞികൃഷ്ണന്‍ മറ്റ് അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലികൊടുത്തു. നഗരസഭസെക്രട്ടറി എന്‍.കെ ഹരീഷ് സ്വാഗതം പറഞ്ഞു. തുടര്‍ന്ന് നഗരസഭകൗണ്‍സില്‍ ഹാളില്‍ എ.കെ കുഞ്ഞികൃഷ്ണന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.
Post a Comment
0 Comments