Type Here to Get Search Results !

Bottom Ad

പെണ്‍കുട്ടികളോട് മോശമായി പെരുമാറിയ അധ്യാപകനെ പിരിച്ചുവിടണമെന്ന്: മലപ്പുറം അലിഖഢ് സര്‍വ്വകലാശാലയില്‍ വിദ്യാര്‍ഥി സമരം ശക്തമാകുന്നു

മലപ്പുറം:(www.evisionnews.in) മലപ്പുറം അലിഖഢ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥികള്‍ നടത്തുന്ന സമരം ശക്തമാകുന്നു. വിദ്യാര്‍ഥികളുടെ അനിശ്ചിതകാല രാപ്പകല്‍ നിരാഹാര സമരം ആറാം ദിവസത്തിലേക്കു കടന്നു. ലേഡീസ് ഹോസ്റ്റലില്‍ കയറി അപമര്യാദയായി പെരുമാറിയ പ്രധാന അധ്യാപകനെ സെന്ററില്‍ നിന്നും പിരിച്ചുവിടണമെന്നാണ് വിദ്യാര്‍ഥികളുടെ പ്രധാന ആവശ്യം. ക്യാമ്പസിലെ അച്ചടക്ക സമിതിയുടെ ചുമതല കൂടിയുള്ള എം.എച്ച് ഫരീദ് എന്ന അധ്യാപകനെതിരെയാണ് വിദ്യാര്‍ഥികളുടെ പ്രതിഷേധ സമരം. അഞ്ച് ദിവസമായി അധ്യായനം പൂര്‍ണമായും തടസപ്പെടുത്തിയാണ് സമരം നടക്കുന്നത്. ലേഡീസ് ഹോസ്റ്റലില്‍ അസമയത്ത് കയറി പരിശോധന നടത്തുന്ന, വിദ്യാര്‍ഥികളോട് അപമര്യാദയായി പെരുമാറുന്നു തുടങ്ങിയ ആരോപണങ്ങളാണ് വിദ്യാര്‍ഥികള്‍ മുന്നോട്ടുവെക്കുന്നത്. ഇത് ചോദ്യം ചെയ്യുന്നവരെ ഇന്റേണല്‍ മാര്‍ക്ക് കുറയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുന്നെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. 

അപകടത്തില്‍ പരുക്കേറ്റവരെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ക്യാമ്പസിലെ ആംബുലന്‍സ് വിട്ടുനില്‍കിയില്ലെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. ഇതിനു പുറമേ ക്യാമ്പസിലെ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കണമെന്ന ആവശ്യവും വിദ്യാര്‍ഥികള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. എന്നാല്‍ സര്‍വ്വകലാശാലയില്‍ ഇപ്പോള്‍ നടക്കുന്ന സമരം അനാവശ്യമാണെന്നാണ് അലിഗഢ് ഡയറക്ടറുടെ വിശദീകരണം. അതിനിടെ വിദ്യാര്‍ഥികളുടെ പ്രശ്‌നം പരിഹരിക്കാന്‍ വൈസ് ചാന്‍സലര്‍ രണ്ടംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. സമിതി ഇന്ന് ക്യാമ്പസിലെത്തി വിദ്യാര്‍ഥികളുമായി സംസാരിക്കും.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad