Type Here to Get Search Results !

Bottom Ad

പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി ആത്മഹത്യക്ക് ശ്രമിച്ചു


മൂന്നാര്‍:(www.evisionnews.in) മൂന്നാറിലെ പെമ്പിളൈ ഒരുമൈ നേതാവ് ഗോമതിയെ അമിതമായി ഗുളിക കഴിച്ച് അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആത്മഹത്യാ ശ്രമമാണെന്ന് കരുതുന്നു.

പെമ്പിള്ളെ ഒരുമൈ നേതാവ് ലിസി സണ്ണിയുടെ അപവാദങ്ങളില്‍ മനം നൊന്താണു ഗോമതി ആത്മഹത്യയ്ക്കു ശ്രമിച്ചതെന്നു അഗസ്റ്റിന്‍ പൊലീസിനു മൊഴി നല്‍കി. ഗോമതി അപകടനില തരണം ചെയ്തുവെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്. രാവിലെ എട്ടരയോടെയാണ് ഇവരെ അവശനിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്റെ നടുവേദനക്ക് നല്‍കിയ അലൂമിനിയം ഹൈഡ്രോക്ലോറൈഡ് എന്ന വേദന സംഹാരി ആറെണ്ണം കഴിച്ചതായാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

മൂന്നാര്‍ പഞ്ചായത്ത് അംഗമാണ് ഗോമതി. യു.ഡി.എഫിനാണ് ഇവിടെ പെമ്പിളൈ ഒരുമൈ പിന്തുണ നല്‍കിയത്. പഞ്ചായത്ത് ഭരണസമിതി അധികാരമേല്‍ക്കുന്നതിനിടെ ചില്ലറ സംഘര്‍ഷവുമുണ്ടായിരുന്നു. തമിഴ്‌നാട്ടിലെ ഒരു രാഷ്ട്രീയപാര്‍ട്ടിയുമായി ധാരണയുണ്ടാക്കാന്‍ ഗോമതി ശ്രമിക്കുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. അതിനു വേണ്ടി തമിഴ്‌നാട്ടില്‍ പോയി ചര്‍ച്ച നടത്തിയതായും ആരോപണമുണ്ടായി. ഇതിനു പിന്നില്‍ പെമ്പിളൈ ഒരുമൈയിലെ ഒരു നേതാവ് തന്നയൊണെന്ന് ഗോമതി ആരോപിച്ചിരുന്നു. പെമ്പിള്ളെ ഒരുമൈ അണ്ണാ ഡി.എം.കെയില്‍ ലയിപ്പിക്കാന്‍ ശ്രമം ഉണ്ടായെന്ന് പെമ്പിള്ളെ ഒരുമൈയുടെ മറ്റൊരു നേതാവായ ലിസി ആരോപിച്ചിരുന്നു. ഇന്നലെ വൈകിട്ട് മൂന്നാറില്‍ പത്രസമ്മേളനം നടത്തി ലിസി ഗോമതിക്കെതിരെ ഗുരുതര ആരോപണങ്ങളും ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഗോമതിയുടെ ആത്മഹത്യാശ്രമം. 

Keywords: pombilai-orumai-leader-gomathi-tried-to-suicide
Tags

Post a Comment

0 Comments

Top Post Ad

Below Post Ad