Type Here to Get Search Results !

Bottom Ad

ചരിത്രം പഠിപ്പിച്ച് ഗ്രീന്‍ സ്റ്റാര്‍ ചിത്താരിയുടെ വാട്‌സ്ആപ്പ് ക്വിസ്സ്



കാഞ്ഞങ്ങാട് : (www.evisonnews.in )ഗ്രീന്‍ സ്റ്റാര്‍ ചിത്താരി വാട്സ്അപ്പിന്റെ ആഭിമുഖ്യത്തില്‍ ഒരു മാസകാലം നീണ്ടു നില്‍ക്കുന്ന ക്വിസ് പരിപാടിയുടെ ഉദ്ഘാടനം ഗ്രീന്‍ സ്റ്റാര്‍ ആര്‍ട്സ് ആന്‍റ് സ്പോര്‍ട്സ് ക്ലബ് പ്രസിഡണ്ട് ശറഫുദ്ധീന്‍ തിഡിലിന്‍റെ അധ്യക്ഷതയില്‍ വണ്‍ഫോര്‍ അഹമ്മദ് ചിത്താരി നിര്‍വഹിച്ചു.
നഗരങ്ങളില്‍ മാത്രമല്ല ഗ്രാമങ്ങളിലും വീടുകളിലെ അകത്തളങ്ങളില്‍ പോലും തരങ്കമായി മാറിയ സോഷ്യല്‍ മീഡിയകളായ ഫേസ് ബുക്കും വാട്സ് അപ്പും എല്ലാ വിഭാഗം ജനങ്ങളെയും കീഴടക്കുന്ന ഈ അവസരത്തില്‍ വിജ്ഞാനവും വിനോദവും നല്‍കുന്ന ഈ പരിപാടി ഏറെ പ്രശംസനീയമാണെന്നു ഉത്ഘാടകനായ വണ്‍ഫോര്‍ അഹമ്മദ് ചിത്താരി അഭിപ്രായപ്പെട്ടു.
നവംബര്‍ ഇരുപതു മുതല്‍ ഡിസംബര്‍ ഇരുപതു വരെ നീണ്ടു നില്‍ക്കുന്ന ഈ പരിപാടിയില്‍ പൊതു വിജ്ഞാന ചോദ്യങ്ങളോടൊപ്പം കേരള ചരിത്രത്തെ ആസ്പതമാക്കികൊണ്ടുള്ള ചോദ്യങ്ങളുമാണ്‌ ഉണ്ടായിരിക്കുക. രാത്രി പത്തര മണി മുതല്‍ അരമണിക്കൂര്‍ നേരമാണ് ക്വിസ്സ് മത്സരം നടക്കുക, അതിന് ശേഷം അന്നത്തെ ചോദ്യ വിഷയത്തെ കുറിച്ച് വിശദമായ വിവരണവും മെമ്പര്‍മാര്‍ക്ക് നല്‍കും. വിജ്ഞാനപ്രദമായ ഈ പരിപാടി ഇതിനോടകം ജനശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. 
നൂര്‍ പേര്‍ ഉള്‍കൊള്ളുന്ന ഗ്രീന്‍ സ്റ്റാര്‍ ചിത്താരി വാട്സ് അപ്പ് ഗ്രൂപ്പ് ഇതിനകം നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിട്ടുണ്ട്. യുവ ജനങ്ങളെ കൂടുതല്‍ ക്രിയാത്മകമായി പ്രചോതിപ്പിക്കാന്‍ വേണ്ടിയുള്ള പുതിയ പുതിയ പദ്ധതികള്‍ ഈ ഗ്രൂപ്പിന്റെ അണിയറയില്‍ ആവിഷ്കരിച്ചു വരികയാണ്. ഉത്ഘാടന ദിവസം തന്നെ വളരെ സജീവമായ പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. പുതു വര്‍ഷമായ രണ്ടായിരത്തി പതിനാറില്‍ ഒരു പൊതു പരിപാടിയില്‍ വെച്ച് ഏറ്റവും കൂടുതല്‍ പോയന്റ് നേടുന്നവര്‍ക്ക് സമുചിതമായ സമ്മാനം നല്‍കുന്നതാണ് . ഈ പരിപാടി നിയന്ത്രിക്കുന്നത്‌ ഇന്ത്യയില്‍ നിന്നും ഹാറൂണ്‍ ചിത്താരി, കുവൈത്തില്‍ നിന്ന് ഉസാമത്ത് എംഎസ് , സൗദി അറേബ്യയില്‍ നിന്ന് ബഷീര്‍ ചിത്താരിയുമാണ്
പരിപാടിയുടെ ജഡ്ജ് അന്‍വര്‍ ഹസന്‍ എം.കെ. ഗ്രീന്‍ സ്റ്റാര്‍ ചിത്താരി വാട്സ്അപ്പ് ഗ്രൂപ്പ് അഡ്മിന്‍ ഉസാമത്ത് എംഎസ് സ്വാഗതവും കരീം സി.കെ, ശംസുദ്ധീന്‍ ഇ.കെ, ആദില്‍, ജംഷീദ്‌ കുന്നുമ്മല്‍, ഇര്‍ഷാദ് സി.കെ, ഹാറൂണ്‍ ചിത്താരി, അന്‍വര്‍ ഹസ്സന്‍ എം.കെ, ഹനീഫ ബി.കെ, നദീര്‍കുന്നുമ്മല്‍ എന്നിവര്‍ ആശംസയും നേര്‍ന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad