കാസര്‍കോട്:(www.evisionnews.in) ഫോര്‍ട്ട് റോഡിലെ ടി.എ ഇബ്രാഹിം റോഡ്, കരിപ്പൊടി റോഡ് എന്നിവിടങ്ങളില്‍ കുന്ന് കൂടിക്കിടക്കുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് മുനിസിപ്പല്‍ ഇരുപതാം വാര്‍ഡ് (ഫോര്‍ട്ട് റോഡ്) മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗം മുനിസിപ്പല്‍ അധികൃതരോട് ആവശ്യപ്പെട്ടു.
മാലിന്യം നീക്കാത്തത് മൂലം പരിസര വാസികള്‍ ദുരിതമനുഭവിക്കുകയും രോഗങ്ങള്‍ പടര്‍ന്നു പിടിക്കുകയുമാണ്. കൂടാതെ വഴിയാത്രക്കാര്‍ക്കും ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന മാലിന്യകൂമ്പാരം നീക്കം ചെയ്ത് ജനങ്ങളെ ദുരിതത്തില്‍ നിന്നും സംരക്ഷിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡണ്ട് എ.എ അസീസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.വി മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. വസീം ഫോര്‍ട്ട് റോഡ്, കെ. ഇബ്രാഹിം, അബ്ബാസ് മലബാര്‍, അഹമ്മദ് മന്‍സൂര്‍, റാഫി കുന്നില്‍, സി. അബ്ദുല്ല, മുനീര്‍ ബിസ്മില്ല, മൊയ്തീന് കൊടിക്കര, മുഹമ്മദ് ബദിയഡുക്ക, ഫസല്‍ കരിപ്പൊടി റോഡ്, മുഹമ്മദലി കരിപപൊടി റോഡ്, ഹാരിസ് കോട്ട, ശംസുദ്ദീന്‍, സുലൈമാന്‍ മാര്‍ക്കറ്റ് കുന്ന്, അബൂ കുണ്ടില്‍ പ്രസംഗിച്ചു.
Post a Comment
0 Comments