Type Here to Get Search Results !

Bottom Ad

സുക്കര്‍ബര്‍ഗ് അച്ഛനാകുന്നു; ഫേസ്ബുക്ക് തിരക്കുകള്‍ മാറ്റിവച്ച് രണ്ടു മാസം അവധിയില്‍


ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ് തിരക്കുകള്‍ മാറ്റി വച്ച് രണ്ടു മാസത്തേക്ക് അവധിയില്‍ പ്രവേശിക്കുന്നു. താന്‍ രണ്ടു മാസത്തെ പിതൃത്വ അവധിയില്‍ പ്രവേശിക്കുകയാണെന്ന് ഫേസ്ബുക്ക് പേജിലൂടെയാണ് സക്കര്‍ബര്‍ഗ് അറിയിച്ചത്. ഇത് വ്യക്തിപരമായ തീരുമാനമാണെന്നും കുഞ്ഞിന്റെ ജനന സമയത്ത് ഭാര്യ പ്രിസില്ലയുടെ സമീപത്ത് താന്‍ ഉണ്ടാകുമെന്നും സുക്കര്‍ബര്‍ഗ് അറിയിച്ചു. മാതാപിതാക്കളാകാന്‍ പോകുന്ന ജീവനക്കാര്‍ക്ക് ഫേസ്ബുക്ക് നാലു മാസത്തെ അവധി നല്‍കാറുണ്ടെന്നും സുക്കര്‍ബര്‍ഗ് അറിയിച്ചു.

ഞങ്ങള്‍ ഒരു പെണ്‍കുഞ്ഞിനായാണ് കാത്തിരിക്കുന്നതെന്ന് അറിയിച്ച് കൊണ്ട് മാസങ്ങള്‍ക്ക് മുന്‍പാണ് പ്രിസില്ലയോടൊപ്പമുള്ള ചിത്രം സുക്കര്‍ബര്‍ഗ് പോസ്റ്റ് ചെയ്തത്. കുറെ വര്‍ഷങ്ങളായി കുഞ്ഞിനുവേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു തങ്ങളെന്നും എന്നാല്‍ നിര്‍ഭാഗ്യം കൊണ്ട് മൂന്നു തവണ ഗര്‍ഭഛിദ്രം നടന്നെന്നും സുക്കര്‍ബര്‍ഗ് പറയുന്നു. ഇത് തന്റെയും പ്രിസില്ലയുടെയും ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമാണെന്നും സുക്കര്‍ബര്‍ഗ് പറഞ്ഞു.

തീരുമാനം അറിയിച്ചു കൊണ്ടുള്ള സുക്കര്‍ബര്‍ഗിന്റെ പോസ്റ്റിനും സോഷ്യല്‍മീഡിയയില്‍ നിന്ന് വന്‍സ്വീകരണമാണ് ലഭിച്ചത്. ആദ്യ ഒരു മണിക്കൂര്‍ കൊണ്ട് 50,000 ലൈക്കും 3,000 കമന്റുമാണ് പോസ്റ്റിന് ലഭിച്ചത്. ഇതുവരെ രണ്ടു ലക്ഷത്തിനടുത്ത് ലൈക്കാണ് പോസ്റ്റിന് ലഭിച്ചിട്ടുള്ളത്. നിരവധി പ്രമുഖരും സുക്കര്‍ബര്‍ഗിനും ഭാര്യക്കും ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, തന്റെ അസാന്നിധ്യത്തില്‍ കമ്പനിയുടെ പ്രവര്‍ത്തനം ആര് മുന്നോട്ടു കൊണ്ടു പോകുമെന്ന് സുക്കര്‍ബര്‍ഗ് വ്യക്തമാക്കിയിട്ടില്ല.

Keywords: facebook-suckerburg-becoming-father

Post a Comment

0 Comments

Top Post Ad

Below Post Ad