Type Here to Get Search Results !

Bottom Ad

വെളളാപ്പളളിയുടെ സമത്വ മുന്നേറ്റ യാത്രയെ പിന്തുണച്ച ജി മാധവന്‍ നായര്‍ ശാസ്ത്രലോകത്തിന് അപമാനം: ഇപി ജയരാജന്‍


തിരുവനന്തപുരം: (www.evisionnews.in) വെള്ളാപള്ളിയുടെ സമത്വ മുന്നേറ്റ യാത്രയെ പിന്തുണച്ച ഐ എസ് ആര്‍ ഓ മുന്‍ ചെയര്‍മാന്‍ ജി മാധവന്‍ നായര്‍ ശാസ്ത്ര ലോകത്തിനു അപമാനം ആണെന്ന് സിപി ഐ എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്‍. ശാസ്ത്രം പുരോഗമിക്കുന്ന വേളയില്‍ ആണ് അന്ധവിശ്വാസങ്ങളെയും ജാതീയതയെയും പ്രോത്സാഹിപ്പിക്കുന്ന നിലപാട് മാധവന്‍ നായര്‍ കൈക്കൊണ്ടത്.സി പി ഐ എം വര്‍ഗീയ കലാപത്തിനു ശ്രമിക്കുന്നു എന്ന് പറഞ്ഞ പി കെ കൃഷ്ണദാസിനു വകതിരിവില്ലെന്നും,കമ്മ്യൂണിസ്റ്റ് വിരുദ്ധ അപസ്മാരം ബാധിച്ചിരിക്കുക ആണെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

അതേസമയം വെളളാപ്പളളിയുടെ സമത്വമുന്നേറ്റയാത്രയെ അവഹേളിക്കുന്ന പരാമര്‍ശങ്ങളുമായി രാഷ്ട്രീയ നേതാക്കള്‍ രംഗത്ത് എത്തി. സമത്വമുന്നേറ്റ യാത്ര മുന്നണികളുടെ ഉറക്കം കെടുത്തുന്നുവെന്നായിരുന്നു വെളളാപ്പളളിയുടെ പ്രതികരണം. സമത്വമുന്നേറ്റ യാത്ര തുടങ്ങിയതു മുതല്‍ തന്നെ ക്രൂശിക്കാനാണ് ഇരു മുന്നണികളും ശ്രമിക്കുന്നതെന്ന് വെളളാപ്പളളി ആരോപിച്ചു. താന്‍ കാറ്റ് പിടിച്ച കല്ലാണെന്നും ജാഥയുടെ ലക്ഷ്യത്തില്‍ നിന്ന് തന്നെ പിന്തിരിപ്പിക്കാനാകില്ലെന്നും വെളളാപ്പളളി പറഞ്ഞു.

Keywords: trivandrum-vellapalli-g-madhavan-nair-ep-jayarajan
Tags

Post a Comment

0 Comments

Top Post Ad

Below Post Ad