Type Here to Get Search Results !

Bottom Ad

ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളെ തെരഞ്ഞെടുത്തു

evisionnews

കാസര്‍കോട് : (www.evisionnews.in)കാസര്‍കോട് ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളെ തെരഞ്ഞെടുത്തു. ധനകാര്യ സ്ഥിരം സമിതിയിലേക്ക് ഒരു അംഗത്തെ തെരഞ്ഞെടുക്കുന്നതിനുള്ള യോഗം ഡിസംബര്‍ ഒന്നിന് നടക്കും. ജില്ലാ പഞ്ചായത്ത് ഹാളില്‍ വരണാധികാരിയായ എ ഡി എം എച്ച് ദിനേശന്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ പി രാജ്‌മോഹന്‍ സംബന്ധിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍,വൈസ് പ്രസിഡണ്ട് ശാന്തമ്മഫിലിപ്പ് എന്നിവരും മറ്റു ജില്ലാ പഞ്ചായത്തംഗങ്ങളും പങ്കെടുത്തു. 

വികസനകാര്യസ്ഥിരം സമിതിയിലേക്ക് വോട്ടെടുപ്പ് നടത്തിയാണ് അംഗങ്ങളെ തെരഞ്ഞെടുത്തത്. വികസനകാര്യ സ്ഥിരം സമിതിയില്‍ മൂന്ന് ഒഴിവുകളിലേക്ക് നാലുപേര്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചതിനാല്‍ വോട്ടെടുപ്പിലൂടെ അലി ഹര്‍ഷാദ് വൊര്‍ക്കാടി, വി പി പി മുസ്തഫ എന്നിവരേയും ഈ സമിതിയിലെ ഏക വനിതാംഗമായി മുംതാസ് സമീറയെ വോട്ടെടുപ്പ് കൂടാതെയും തെരഞ്ഞെടുത്തു. അഡ്വ കെ ശ്രീകാന്ത് ആണ് സ്ഥിരം സമിതിയിലേക്ക് മത്സരിച്ച മറ്റൊരംഗം. ക്ഷേമകാര്യ സ്ഥിരംസമിതിയിലേക്ക് പുഷ്പ അമേര്‍ക്കള, എ പി ഉഷ, ജോസ് പതാലില്‍ എന്നിവരേയും ആരോഗ്യവും വിദ്യാഭ്യാസവും സ്ഥിരം സമിതിയിലേക്ക് ഇ പത്മാവതി, പാദൂര്‍ കുഞ്ഞാമു, സുഫൈജ ടീച്ചര്‍ എന്നിവരേയും പൊതുമരാമത്ത് സ്ഥിരം സമിതിയിലേക്ക് പി വി പത്മജ, ഫരീദ സക്കീര്‍ , എം നാരായണന്‍ എന്നിവരേയും എതിരില്ലാതെ തിരഞ്ഞെടുത്തു. ധനകാര്യസ്ഥിരം സമിതിയിലേക്ക് എം കേളുപണിക്കര്‍, പി സി സുബൈദ എന്നിവരെ എതിരില്ലാതെ തിരഞ്ഞടുത്തു. ധനകാര്യ സമിതിയില്‍ ഒരു ഒഴിവുണ്ട്. സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷന്റെ തെരഞ്ഞടുപ്പ് നടപടിക്രമമനുസരിച്ച് ഒഴിവുള്ള സമിതിയില്‍ ഒരു അംഗത്തെ തെരഞ്ഞെടുക്കുന്നതിനുള്ള യോഗം ഇന്ന് നടക്കുമെന്ന് വരണാധികാരി അറിയിച്ചു. എല്ലാ അംഗങ്ങള്‍ക്കും ഇതുസംബന്ധിച്ച് നോട്ടീസ് നല്‍കി.ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരെ നാളെ (ഡിസംബര്‍ രണ്ട്) തിരഞ്ഞെടുക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad