Type Here to Get Search Results !

Bottom Ad

ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതിയംഗങ്ങളുടെ തെരഞ്ഞെടുപ്പ്: കോ-മാ-ലീ സഖ്യമെന്ന് ബിജെപി


കാസര്‍കോട്: (www.evisionnews.in) ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതിയംഗങ്ങളുടെ തെരഞ്ഞെടുപ്പ് ലീഗ് സിപിഎം ധാരണയുടെ അടിസ്ഥാനത്തിലാണെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് പി.സുരേഷ്‌കുമാര്‍ ഷെട്ടി പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഉള്‍പ്പെടെ ജില്ലയിലെ ത്രിതല പഞ്ചായത്ത് തലങ്ങളിലെ സ്റ്റാന്റിംഗ് കമ്മറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് അവര്‍ ഉണ്ടാക്കിയ കോമാലീ സഖ്യത്തിന്റെ അടിസ്ഥാനത്തിലാണ് നടന്നിട്ടുള്ളത്. പല സ്ഥലങ്ങളിലും കോമാലി സഖ്യങ്ങള്‍ സ്ഥാനങ്ങള്‍ വിതം വെച്ച് എടുക്കുകയായിരുന്നു.

ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ എന്മകജെ, മീഞ്ച തുടങ്ങിയ പല പഞ്ചായത്തുകളിലും ബിജെപി അധികാരത്തില്‍ വരുന്നത് ഭയന്ന് കോമാലീ സഖ്യം പ്രവര്‍ത്തിച്ചിട്ടുണ്ട്. ലീഗ് വിരോധം പറഞ്ഞ് വോട്ട് നേടി അധികാരത്തിലേറിയ സിപിഎമ്മും സിപിഐയും കോമാലി സഖ്യത്തിലൂടെ ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്തത്. അവര്‍ നടത്തിയ ഗുരുതരമായ ഈ വിശ്വാസ വഞ്ചനയ്ക്ക് ജനങ്ങള്‍ മറുപടി നല്‍കുക തന്നെ ചെയ്യും.

മീഞ്ച ഗ്രാമ പഞ്ചയത്തില്‍ നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ് സ്ഥിരം സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് നടത്തിയത്. ഇത് സംബന്ധിച്ച് ബിജെപി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. മീഞ്ച ഗ്രാമ പഞ്ചായത്തിലെ ജനപ്രതിനിധികളായ മുഴുവന്‍ അംഗങ്ങളെയും ഉള്‍പ്പെടുത്താതെയാണ് സ്ഥിരം സമിതിയംഗങ്ങളെ തെരഞ്ഞെടുത്തത്. വികസന കാര്യസ്ഥിരം സമിതി സ്ഥാനത്തേക്ക് ചന്ദ്രശേഖരനെ ഒഴിവാക്കി രണ്ടാം പ്രാവശ്യം നടത്തിയ തെരഞ്ഞെടുപ്പില്‍ ചന്ദ്രാവത, ശാലിനി എന്നിവരെ തെരഞ്ഞെടുക്കുകയായിരുന്നു. സ്ഥിരം സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് കോമാലീ സഖ്യത്തെ ഉപയോഗിച്ച് അട്ടിമറിച്ച ഇടത് വലത് മുന്നണികള്‍ ജനങ്ങളോട് മാപ്പ് പറയാന്‍ തയ്യാറാവണമെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് പി.സുരേഷ് കുമാര്‍ ഷെട്ടി പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad