Type Here to Get Search Results !

Bottom Ad

ജില്ലാ പഞ്ചായത്ത്; ലീഗ് അധികാരത്തിലെത്തിയത് സമാധാന അന്തരീക്ഷം തകര്‍ക്കും- ബിജെപി


കാസര്‍കോട്: (www.evisionnews.in)  കാസര്‍കോട്  ജില്ലാ പഞ്ചായത്തില്‍ മുസ്ലീം ലീഗിനെ അധികാരത്തിലേറ്റിയതിന്റെ ഉത്തരവാദിത്വം സിപിഎമ്മിനാണെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത് പറഞ്ഞു. ജില്ലയുടെ സമാധാനാന്തരീക്ഷം നിലനില്‍ക്കണമെങ്കില്‍ ലീഗ് അധികാരത്തിലെത്തരുതായിരുന്നു. അതുകൊണ്ടാണ് കാസര്‍കോട് ജില്ലയുടെ പ്രത്രേക അന്തരീക്ഷം കണക്കിലെടുത്ത് ലീഗിനെ അധികാരത്തിലെത്തിക്കരുതെന്ന നിലപാട് ബിജെപി സ്വീകരിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അംഗസംഖ്യ ബിജെപിക്കില്ലാത്തതു കൊണ്ട് മത്സരിക്കാന്‍ സാധിക്കില്ല. 

ലീഗ് അധികാരത്തില്‍ വരുന്നത് തടയണമെന്ന ഉദ്ദേശത്തോടെ ബിജെപിയുടെ മുന്നിലുള്ള ഏകവഴി ലീഗ് ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിക്കുന്ന ആള്‍ക്ക് വോട്ട് ചെയ്യുകയെന്നതാണ്. സിപിഎമ്മിനെ ജില്ലാ പ്രസിഡണ്ട് സ്ഥാനത്തേക്ക് പിന്തുണക്കേണ്ടന്ന ബിജെപി സംസ്ഥാനതല തീരുമാനം ഉണ്ടെങ്കിലും. കാസര്‍കോട് ജില്ലയുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ പിന്തുണക്കാന്‍ സംസ്ഥാന തീരുമാനത്തില്‍ നിന്ന് ഇളവ് വാങ്ങി ബിജെപി ജില്ലാ നേതൃത്വം ഏകണ്‌ഠേന തീരുമാനമെടുക്കുകയായിരുന്നു. കാസര്‍കോട് ജില്ലയുടെ സമാധാന കാംക്ഷികളായിട്ടുള്ള എല്ലാ വിഭാഗം ജനങ്ങളും ഒരുപോലെ ആഗ്രഹിക്കുന്ന തീരുമാനമാണിത്.

പക്ഷെ ബിജെപി പിന്തുണച്ച് പ്രസിഡണ്ടായാല്‍ ആസ്ഥാനം അടുത്ത നിമിഷം രാജിവെക്കുമെന്ന് സിപിഎം പ്രഖ്യാപിക്കുകയായിരുന്നു. രാജ്യംഭരിക്കുന്ന പാര്‍ട്ടിയായ ബിജെപി നല്‍കാമെന്നു പറഞ്ഞ നിരുപാധിക പിന്തുണ വേണ്ടായെന്ന് പറഞ്ഞ സിപിഎം നിലപാട് ജനാധിപത്യത്തോടുള്ള വെല്ലിവിളിയും അപഹേളനവുമാണ്. ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ രാജിവെക്കുമ്പോള്‍ അപഹാസ്യരാകുന്നത് കൊണ്ടാണ് ബിജെപി അംഗങ്ങള്‍ പ്രസിഡണ്ട് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നിന്ന് വിട്ടുനിന്നതെന്ന് ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.

മുസ്ലീം ലീഗ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടാകുന്നത് തടയാന്‍ ബിജെപി അവസാന നിമിഷം വരെ ശ്രമിച്ചു. നിരുപാധികമായ പിന്തുണ നല്‍കാമെന്ന് ബിജെപി പറഞ്ഞിട്ടും സിപിഎം അംഗീകരിക്കാന്‍ തയ്യാറായില്ല. സിപിഎം നേതൃത്വം ജില്ലയുടെ പല ഭാഗങ്ങളിലും  തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സും ലീഗുമായി ഉണ്ടാക്കിയ രഹസ്യ ധാരണയുടെ പ്രത്യുപകാരമാണ് ലീഗിനെ ജില്ലാ പഞ്ചായത്ത് ഭരണത്തില്‍ അധികാരത്തിലെത്തിച്ചതെന്ന് ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു. ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്താനുണ്ടാക്കിയ കോ-മാ-ലീ സഖ്യം സത്യമാണെന്നതിന്റെ ശബ്ദിക്കുന്ന തെളിവാണ് ലീഗിന് ലഭിച്ചിരിക്കുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പദവിയെന്നും അദ്ദേഹം പറഞ്ഞു.

Keywords: kasaragod-distrcit-panchayath-bjp-statement

Post a Comment

0 Comments

Top Post Ad

Below Post Ad