Type Here to Get Search Results !

Bottom Ad

മഞ്ചേശ്വരത്തെ യു ഡി എഫ് മുന്നേറ്റം മതേതരത്വത്തിന്റെ വിജയം : ഖത്തർ കെ എം സി സി

evisionnews

ദോഹ : (www.evisionnews.in)കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ യു ഡി എഫ് നേടിയ മേൽകൈ മതേതരത്വവും ശാന്തിയും ആഗ്രഹിക്കുന്നവരുടെ വിജയമാണെന്ന് ഖത്തർ കെ എം സി സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. മണ്ഡലത്തിലുടനീളം തല പൊക്കിയ വർഗ്ഗീയ വിധ്വംസക പ്രവർത്തനങ്ങൾക്കും അക്രമ രാഷ്ട്രീയത്തിനുമെതിരായി ജനങ്ങൾ നൽകിയ വിധിയാണിതെന്നും യോഗം വിലയിരുത്തി.
ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് സാരഥികളെയും അംഗങ്ങളെയും അഭിനന്ദിച്ച യോഗം ഇബ്രാഹിം ഹാജിയുടെ പ്രാർഥനയോടെയാണു ആരഭിച്ചത്. പ്രസിഡന്റ് മഹമൂദ് മുട്ടം അധ്യക്ഷത വഹിച്ചു.എ വി അബ്ദുള്ള, കെ എസ് അബ്ദുള്ള, അറബികുഞ്ഞി, മുഹമ്മദ്‌ മൊഗ്രാൽ, ഇബ്രാഹിം പെർള, അബ്ദുള്ള എം ബി, സിദ്ദീഖ് മണിയംബാറ, മജീദ്‌ ഫാറൂഖ്, അലി കെ കെ പുറം, ഇഖ്‌ബാൽ അരിമല എന്നിവർ സംസാരിച്ചു. റസാഖ് കലേട്ടി സ്വാഗതവും കെ ബി മുഹമ്മദ്‌ നന്ദിയും പറഞ്ഞു
Tags

Post a Comment

0 Comments

Top Post Ad

Below Post Ad