Type Here to Get Search Results !

Bottom Ad

ജേക്കബ് തോമസിനെതിരെ നടപടി വേണ്ടെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം (www.evisionnews.in): ഡിജിപി ജേക്കബ് തോമസിനെതിരെ നടപടി വേണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇതുസംബന്ധിച്ച നിലപാട് ചെന്നിത്തല മുഖ്യമന്ത്രിയെ അറിയിച്ചു. അഴിമതിക്കെതിരെ ധീരമായ നിലപാട് എടുത്ത ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുന്നത് സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നതിനാല്‍ ജേക്കബ് തോമസിനെതിരെ നടപടി വേണ്ടെന്ന് തീരുമാനമെടുക്കുകയായിരുന്നു. 

കെ ബാബുവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പെട്ട് സര്‍ക്കാര്‍ പ്രതിസന്ധിയിലായിരിക്കുന്ന സമയത്ത് ജേക്കബ് തോമസ് പോലുളള ഉദ്യോഗ്യസ്ഥനെതിരെ എടുക്കുന്ന നടപടി പ്രതികാര നടപടിയായി വ്യാഖ്യാനിക്കപ്പെടുമെന്നതിനാലാണ് നിലപാട് മാറ്റം. ജേക്കബ് തോമസിനെതിരെ പരസ്യമായി വിമര്‍ശനം ഉന്നയിച്ചിരുന്ന മുഖ്യമന്ത്രി ആഭ്യന്തര മന്ത്രിയുടെ നിലപാടിനെ കൈകൊള്ളുമോ എന്നാണ് ഇനിയറിയേണ്ടത്.

ആഭ്യന്തരമന്ത്രി വിളിച്ച ഐപിഎസ് ഉദ്യോഗസ്ഥരുടെ ഉന്നതതലയോഗത്തില്‍ പങ്കെടുത്ത് ജേക്കബ് തോമസ് ചെന്നിത്തലയോട് ചില കാര്യങ്ങള്‍ നേരിട്ട് വിശദീകരിച്ചിരുന്നു. താന്‍ മനപ്പൂര്‍വം ആരെയും പ്രതിക്കൂട്ടിലാക്കാന്‍ ശ്രമിച്ചിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനെതിരെ പകപോക്കല്‍ സമീപനം സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്നാണ് ചെന്നിത്തലയുടെ നിലപാട്. അതിനാല്‍ ജേക്കബ് തോമസിനെതിരെ എന്തുനടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയാണ് തീരുമാനിക്കേണ്ടത്.


Keywords: Kerala-news-jecob-thomas-djp-ramesh-chennithala
Tags

Post a Comment

0 Comments

Top Post Ad

Below Post Ad