Type Here to Get Search Results !

Bottom Ad

കണ്ണൂര്‍ ഡെപ്യൂട്ടി മേയര്‍ മുസ്ലീം ലീഗിലെ സമീര്‍


കണ്ണൂര്‍: (www.evisionnews.in) രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ കണ്ണൂര്‍ കോര്‍പ്പറേഷനിലെ ഡെപ്യൂട്ടി മേയര്‍ സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ അത്ഭുതകരമായ അട്ടിമറി വിജയം. യുഡിഎഫ് സ്ഥാനാര്‍ത്ഥിയും മുസ്ലീം ലീഗ് പ്രതിനിധിയുമായ സി സമീറാണ് നറുക്കെടുപ്പിലൂടെ വിജയിച്ചത്. മേയര്‍ തിരഞ്ഞെടുപ്പില്‍ പികെ രാഗേഷ് എല്‍ഡിഎഫിന് വോട്ട് ചെയ്തതിനെ തുടര്‍ന്ന് സിപിഎമ്മിലെ ഇപി ലത മേയറായി തെരെഞ്ഞെടുക്കപ്പെട്ടിരുന്നു. ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ലത വിജയിച്ചത്. 

എന്നാല്‍ ഡെ. മേയര്‍ തെരെഞ്ഞെടുപ്പ് വേളയില്‍ വിട്ട് നിന്നതിനെ തുടര്‍ന്ന് നറുക്കെടുപ്പ് വേണ്ടി വന്നത്. തുടര്‍ന്ന് റിട്ടേണിംഗ് ഓഫീസറുടെ സാന്നിധ്യത്തില്‍ വോട്ടെടുപ്പും നറുക്കെടുപ്പും നടത്തുകയായിരുന്നു. എല്‍ഡിഫ് ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ത്ഥി സിപിഐന്റെ പ്രതിനിധിയായിരുന്നു. സമീറിന്റെ വിജയം മേയര്‍ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയേറ്റ നഗരത്തിലെ യുഡിഎഫ് കേന്ദ്രങ്ങളില്‍ നേരിയ ആശ്വായം പകര്‍ന്നു. അനുനായികളുടെ ആവശ്യം മാനിച്ചാണ് രാഗേഷ് ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ത്ഥി തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നത്.

Keywords: kannur-dep-mayer-from-muslim-league-sameer




Tags

Post a Comment

0 Comments

Top Post Ad

Below Post Ad