നീലേശ്വരം:(www.evisionnews.in) നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സി പി എം ലോക്കല്‍ കമ്മറ്റിയംഗം ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തത് സി പി എമ്മില്‍ ചര്‍ച്ചയായി.
കൊട്രച്ചാല്‍ വാര്‍ഡില്‍ നി ന്നും വിജയിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി.പി മുഹമ്മദ് റാഫിയാണ് ഇന്നലെ അള്ളാഹുവിന്റെ നാമത്തില്‍ നീലേശ്വരം മുനിസിപ്പല്‍ കൗണ്‍സിലറായി സത്യപ്രതിജ്ഞ ചെയ്തത്.
സി പി എമ്മില്‍ പാര്‍ട്ടി അനുഭാവികള്‍ക്കും അംഗങ്ങള്‍ക്കും അവര്‍ക്ക് ഇഷ്ടമുള്ള പ്രതിജ്ഞയെടുക്കാം. എന്നാല്‍ സംഘടനാ തെരഞ്ഞെടുപ്പില്‍ ലോക്കലിലേക്കൊ മറ്റ് കമ്മറ്റികളിലേക്കൊ തെരഞ്ഞെടുക്കപ്പെട്ടാല്‍ ഇത്തരം അവസരങ്ങളില്‍ ദൃഢപ്രതിജ്ഞയെടുക്കുകയാണ് പതിവ്.
കോണ്‍ഗ്രസ് അംഗം ഇ.ഷജീറിനെ 51 വോട്ടിനാണ് റാഫി പരാജയപ്പെടുത്തിയത്. ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയാ യി മത്സരിച്ച് വിജയിച്ച മറ്റ് മുഴുവന്‍ കൗണ്‍സിലര്‍മാരും ദൃഢപ്രതിജ്ഞയാണ് എടുത്തത്.
Post a Comment
0 Comments