Type Here to Get Search Results !

Bottom Ad

സഹിഷ്ണുത ചര്‍ച്ചയില്‍ അസഹിഷ്ണുത; ലോക്‌സഭ നിര്‍ത്തി വച്ചു


ന്യൂഡല്‍ഹി: (www.evisionnews.in) രാജ്യത്ത് പടരുന്ന അസഹിഷ്ണുതയ്‌ക്കെതിരെ കോണ്‍ഗ്രസ്സും സിപിഎമ്മും നല്‍കിയ നോട്ടീസിനെ തുടര്‍ന്ന് ലോക്‌സഭയില്‍ നടക്കുന്ന വോട്ടെടുപ്പില്ലാത്ത ചര്‍ച്ച തിങ്കളാഴ്ച്ച ബഹളത്തില്‍ മുങ്ങി. ഇതുമൂലം സഭ വൈകുന്നേരം വരെ നിര്‍ത്തിവച്ചു. 

ചര്‍ച്ചയില്‍ പങ്കെടുത്ത സിപിഎം നേതാവ് മുഹമ്മദ് സലീം ഔട്ട്‌ലുക്ക് മാസിക ഉയര്‍ത്തിപിടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിനെതിരെ നടത്തിയ പരാമര്‍ശങ്ങളാണ് സഭയെ പ്രക്ഷുബ്ധമാക്കിയത്. 800 വര്‍ഷത്തിനിടയില്‍ ഇന്ത്യ കണ്ട ഏറ്റവും ശക്തനായ ഹിന്ദു ഭരണാധികാരിയാണ് പ്രധാന മന്ത്രി നരേന്ദ്ര മോദിയെന്ന് രാജ് നാഥ് സിംഗ് ഔട്ട്‌ലുക്ക് മാസികയോട് പറഞ്ഞിരുന്നു. ഈ പരാമര്‍ശം അസഹിഷ്ണുതയുടെ തെളിവാണെന്നും മുഹമ്മദ് സലീം വാദിച്ചു. ഇത് ഭരണ പക്ഷത്തെ പ്രകോപിച്ചു. 

തുടര്‍ന്നാണ് സഭയില്‍ ശബ്ദായമാനമായ രംഗങ്ങളരങ്ങേറിയത്. താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നും തനിക്കെതിരെ ഉന്നയിച്ച ആരോപണത്തില്‍ അതിയായി ദുഖമുണ്ടെന്നും മുഹമ്മദ് സലീം ഇത് പിന്‍വലിച്ച് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. സിംഗിന്റെ ആവശ്യം സലീം തള്ളി. ഇത് വന്‍ ബഹളത്തിനിടയാക്കുകയും സ്പീക്കര്‍ സഭ നിര്‍ത്തി വെക്കുകയായുമായിരുന്നു. രാജ് നാഥ് സിംഗ് തനിക്കെതിരെയല്ല തിരിയേണ്ടതെന്നും അഭിമുഖം പ്രസിദ്ധീകരിച്ച മാസികയ്‌ക്കെതിരെ കേസുകൊടുക്കാന്‍ ധൈര്യമുണ്ടോയെന്നും മുഹമ്മദ് സലീം ചോദിച്ചു.

Keywords: newdelhi-cpim-congress
Tags

Post a Comment

0 Comments

Top Post Ad

Below Post Ad