Type Here to Get Search Results !

Bottom Ad

10 വയസ്സുകാരിയെ വിവാഹം ചെയ്ത് ബലാത്സംഗത്തിനിരയാക്കി: 40കാരനും കൂട്ടാളികളും അറസ്റ്റില്‍


ശ്രീനഗര്‍: (www.evisionnews.in) 10 വയസുകാരിയെ ബലാത്ക്കാരത്തിലൂടെ വിവാഹം കഴിച്ച് ബലാത്സംഗത്തിനിരയാക്കിയ നാല്‍പതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ നാലു കൂട്ടാളികളേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജമ്മു കാശ്മീരിലെ റമ്പാന്‍ ജില്ലയിലെ ചന്ദര്‍കോട്ടെ മേഖലയിലാണ് സംഭവം. വരന്റെ കൂടെയുണ്ടായിരുന്നവരും പെണ്‍കുട്ടിയെ പീഡിപ്പിച്ചതായാണ് വിവരം.

വരനായ റൊമേഷ് ലാല്‍, താക്രു, ബിട്ടു, ക്രിഷന്‍ ചന്ദ്, റൊമേഷ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. ബാല വിവാഹ നിരോധനനിയമപ്രകാരവും ബലാത്സംഗവും തടയാനുള്ള നിയമങ്ങളിലാണ് അറസ്റ്റ്. അന്വേഷണം തുടരുകയാണെന്നും സംഭവത്തില്‍ കൂടുതല്‍പേര്‍ക്ക് ബന്ധമുള്ളതായി സംശയിക്കുന്നെന്നും പൊലീസ് പറഞ്ഞു.

Keywords: national-news-child-marriage-and-raped
Tags

Post a Comment

0 Comments

Top Post Ad

Below Post Ad