Type Here to Get Search Results !

Bottom Ad

എം.എസ്.എഫ് പ്രതിഷേധപ്രകടനം നടത്തി


ചെര്‍ക്കള: (www.evisionews.in) ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ തോല്‍വിയെ തുടര്‍ന്ന് ചേരൂരിലെ എം.എസ്.എഫ് പ്രവര്‍ത്തകന്‍ റാഷിദിനെ അക്രമിച്ച വിമതരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ് ചെങ്കള പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധപ്രകടനം നടത്തി. അക്രമികളെ അറസ്റ്റ് ചെയ്യാത്ത പൊലീസിനെതിരെയും പ്രതിഷേധമുയര്‍ന്നു. അക്രമികളെ ഉടന്‍ നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്ന് പ്രകടനം ഉദ്ഘാടനം ചെയ്ത പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള ആവശ്യപ്പെട്ടു. മുനവ്വര്‍ തബ്ഷീര്‍ അധ്യക്ഷത വഹിച്ചു. എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് ഹാഷിം ബംബ്രാണി, നാസര്‍ ചായിന്റടി, സിദ്ദീഖ് സന്തോഷ് നഗര്‍, അനസ് എതിര്‍ത്തോട്, സലീം ചെര്‍ക്കള, മുര്‍ഷിദ് മുഹമ്മദ്, ഖാലിദ് ഷാന്‍, ഉനൈസ് മാര, ഷഫാന്‍ ബേവിഞ്ച, സയ്യിദ് താഹ സംസാരിച്ചു. ഷാനിഫ് നെല്ലിക്കട്ട സ്വാഗതവും സുഫൈദ് ചെങ്കള നന്ദിയും പറഞ്ഞു.

Keywords: cherkala-msf-protest-

Post a Comment

0 Comments

Top Post Ad

Below Post Ad