Type Here to Get Search Results !

Bottom Ad

സറീന ബഷീര്‍ ഏണിയിറങ്ങി; ചെങ്കള പഞ്ചായത്തംഗത്വം രാജി വെച്ചു



ചെര്‍ക്കള: (www.evisionnews.in) ചെങ്കള ഗ്രാമപഞ്ചായത്ത് ഭരണസമിതിയിലേക്ക് ചെങ്കള വെസ്റ്റില്‍ (13ാം വാര്‍ഡ്) നിന്ന് വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ച മുസ്ലീം ലീഗ് അംഗം കേരള സറീന ബഷീര്‍ പഞ്ചായത്തംഗത്വം രാജി വെച്ചു. ബുധനാഴ്ച്ച ഉച്ചയോടെയാണ് ലീഗിന്റെ ശക്തി കേന്ദ്രമായ ചെങ്കളയില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഗ്രാമപഞ്ചായത്ത് ഭരണ സമിതി പ്രസിഡന്റ് സ്ഥാനത്തേക്ക് ശാഹിന സലീമിനെ നിശ്ചയിച്ച തീരുമാനം ഏകപക്ഷീയമാണെന്നും ഇതില്‍ പ്രതിഷേധിച്ചുമാണ് തന്റെ രാജിയെന്ന് മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ലയ്ക്ക് നേരിട്ട് കൈമാറിയ രാജിക്കത്തില്‍ പറയുന്നു. എന്‍എ നെല്ലിക്കുന്ന് എംഎല്‍എ ലീഗ് നേതാക്കളായ എംസി ഖമറുദ്ധീന്‍ എഎ ജലീല്‍ എന്നിവര്‍ക്കും രാജി കത്ത് നല്‍കി. പഞ്ചായത്ത് സെക്രട്ടറിയ്ക്കും രാജി കത്ത് നല്‍കുമെന്ന് സറീന ഇവിഷനോട് പറഞ്ഞു. 

ആറ് പതിറ്റാണ്ടോളമായി മുസ്ലീം ലീഗിന് വേണ്ടി പ്രവര്‍ത്തിക്കുന്ന കുടുംബാംഗമാണ് താനെന്നും ഇക്കുറി പ്രസിഡന്റ് തനിക്ക് നല്‍കാമെന്നും നേതൃത്വം വാഗ്ദാനം ചെയ്തിരുന്നതായും എന്നാല്‍ തിരഞ്ഞെടുപ്പെന്ന പാലം കടന്നപ്പോള്‍ തന്നെ അവഗണിച്ചും അവഹേളിച്ചും പ്രസിഡന്റ് പദം മറ്റൊരാള്‍ക്ക് നല്‍കുകയായിരുന്നെന്ന് സറീന കുറ്റപ്പെടുത്തി. രണ്ടരവര്‍ഷം വീതം പ്രസിഡന്റ് പദം ഭാഗം വെക്കാമെന്ന നിര്‍ദേശം നേതൃത്വം തള്ളികളഞ്ഞതായി സറീന ആരോപിച്ചു.

അതേ സമയം സറീന ബഷീര്‍ രാജി വെച്ച വിവരം അറിയില്ലെന്ന് മുസ്ലീം ലീഗ് പഞ്ചായത്ത് സെക്രട്ടറി അബ്ദുല്ല കുഞ്ഞി ചെര്‍ക്കള ഇവിഷനോട് പറഞ്ഞു. തിരഞ്ഞെടുപ്പിന് മുമ്പ് പ്രസിഡന്റാക്കാമെന്ന് ആര്‍ക്കും വാഗ്ദാനം നല്‍കിയിട്ടില്ല. ശാഹിന സലീമിനാണ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തി കാട്ടിയത്. ഇക്കാര്യങ്ങള്‍ ജില്ലാ കമ്മിറ്റിയുടെ പരിധിയില്‍പെടുന്ന വിഷയങ്ങളാണെന്ന് അബ്ദുല്ലക്കുഞ്ഞി പറഞ്ഞു. അതിനിടെ സറീന ബഷീറിന്റെ ജില്ലയിലെ ലീഗ് കേന്ദ്രങ്ങളില്‍ പരക്കെ ചര്‍ച്ചയായിട്ടുണ്ട്.

Keywords: muslim-league-chengala-panchayath-member-sareena-basheer-resigned

Post a Comment

0 Comments

Top Post Ad

Below Post Ad