Type Here to Get Search Results !

Bottom Ad

ആവേശം പകര്‍ന്ന് കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരുടെ ക്രിക്കറ്റ്


കാസര്‍കോട്: (www.evisionnews.in) സൗഹാര്‍ദ്ദത്തിന്റെ ക്രീസില്‍ ആവേശത്തിന്റെ പന്തെറിഞ്ഞപ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത അനുഭൂതിയില്‍ ബാറ്റുകള്‍ കവിത എഴുതുന്ന കാഴ്ചകള്‍ക്കാണ് താളിപ്പടുപ്പ് മൈതാനം സാക്ഷിയായത്. 
തീരാത്ത ജോലികളുടെ തിരക്കും ടെന്‍ഷനും അകലെ മാറ്റിവെച്ചുകൊണ്ടാണ് ജില്ലയിലെ കേബിള്‍ ഓപ്പറേറ്റര്‍മാര്‍ ഒരു ദിവസം ക്രിക്കറ്റിന്റെ ലോകത്ത് നവ്യാനുഭൂതി തീര്‍ത്തത്. 
ഡിസംബര്‍ ഒന്നിന് കാഞ്ഞങ്ങാട്ട് നടക്കുന്ന ജില്ലാ സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം നടന്ന ക്രിക്കറ്റ് മത്സരത്തില്‍ ആറു ടീമുകളാണ് കളത്തിലിറങ്ങിയത്. കാസര്‍കോട് കെസിഎന്‍, ഫൈന്‍ ടിവി, ഉദുമ പിസിഎന്‍, കാഞ്ഞങ്ങാട് ആശിത്ത്, കാഞ്ഞങ്ങാട് യൂണിറ്റി, എന്‍.എംസിഎന്‍ നീലേശ്വരം തുടങ്ങിയ ടീമുകളാണ് മാറ്റുരച്ചത്. ജോലിയിലെ മികവു മാത്രമല്ല ബാറ്റും ബോളും കൊണ്ട് ഇന്ദ്രജാലം കാണിക്കാനും തങ്ങള്‍ക്കാവുമെന്ന് ഓപ്പറേറ്റര്‍മാര്‍ തെളിയിച്ചു. 
പരിപാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. സി.ഒ.എ ജില്ലാ പ്രസിഡണ്ട് ഷുക്കൂര്‍ കോളിക്കര അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സതീഷ്.കെ.പാക്കം സ്വാഗതം പറഞ്ഞു. സി.ഒ.എ സംസ്ഥാന പ്രസിഡണ്ട് നാസര്‍ ഹസ്സന്‍ അന്‍വര്‍ ആമുഖ പ്രഭാഷണം നടത്തി. കേരള അണ്ടര്‍ 25 ക്രിക്കറ്റ് സെലക്ടര്‍ കെ.ചന്ദ്രശേഖര മുഖ്യാതിഥിയായിരുന്നു. സി.ഒ.എ മേഖല പ്രസിഡണ്ട് പുരുഷോത്തമ എം.നായക് സംസാരിച്ചു. മേഖല സെക്രട്ടറി വിവി മനോജ് കുമാര്‍ നന്ദി പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad