Type Here to Get Search Results !

Bottom Ad

ചുംബിച്ച് ചുംബിച്ച് രശ്മി പെണ്‍വാണിഭക്കേസില്‍: ഒപ്പം കാസര്‍കോട്ടുകാരന്‍ ഗുണ്ടാത്തലവനും


കൊച്ചി (www.evisionnews.in): സംസ്ഥാനത്തുടനീളം വേരുകളുള്ള അതിശക്തമായ ഓണ്‍ലൈന്‍ പെണ്‍വാണിഭസംഘത്തെ കഴിഞ്ഞ രാത്രി നെടുമ്പാശ്ശേരിയില്‍ അറസ്റ്റു ചെയ്തു. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ചൊവ്വാഴ്ച രാത്രി പൊലീസ് നടത്തിയ റെയ്ഡില്‍ ചുംബന സമരത്തിന്റെ സംഘടകര്‍ അടക്കം 15 പേരാണ് പിടിയിലായത്. ഇവരില്‍ ഒരാള്‍ സംസ്ഥാനത്തെ പ്രമുഖ മോഡലും വിവാദമായ ചുംബന സമരത്തെ നയിച്ച രശ്മി നായരും ഭര്‍ത്താവ് രാഹുല്‍ പശുപാലനും ഉള്‍പ്പെടും. ഇവര്‍ക്കൊപ്പം കാസര്‍കോട് സ്വദേശിയെന്ന് പറയുന്ന ഗുണ്ടാത്തലവന്‍ അക്ബറും ഉള്‍പ്പെടുമെന്ന് പോലീസ് അറിയിച്ചു. ഇയാളുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. നെടുമ്പാശേരിയില്‍ നടന്ന റെയ്ഡിനിടെ പൊലീസിനെ വാഹനമിടിച്ച് കൊലപ്പെടുത്താനും ശ്രമം നടന്നു. ചുംബന സമര നേതാക്കളായ രാഹുല്‍ പശുപാലനും ഭാര്യ രശ്മിക്കും സെക്‌സ് റാക്കറ്റുമായുള്ള ബന്ധം എന്താണെന്ന കാര്യത്തില്‍ വ്യക്തത വരുത്തുകയാണ് പോലീസ്. പിടിയിലായവരെ തിരുവനന്തപുരത്തെത്തിച്ച് ചോദ്യം ചെയ്യല്‍ തുടങ്ങി. 

മലപ്പുറം, കൊച്ചി, തൃശൂര്‍, പാലക്കാട്, എറണാകുളം ജില്ലകളിലാണ് റെയ്ഡ് നടന്നത്. പൊലീസ് പരിശോധനയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളും അറസ്റ്റിലായിട്ടുണ്ട്. ഫേസ്ബുക്ക്, ഡേറ്റിങ് വെബ്‌സൈറ്റുകള്‍ മുഖേന നടന്നിരുന്ന ഇടപാടുകള്‍ കുറച്ചായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. 
കൊച്ചു സുന്ദരി എന്ന ഫേസ്ബുക്ക് പേജ് പെണ്‍വാണിഭക്കാര്‍ വ്യാപകമായി ഉപയോഗിക്കുന്നുവെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് പോലീസ് ഇവരെ കുടുക്കാന്‍ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചത്. ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘങ്ങള്‍ കച്ചവടം കൊഴുപ്പിക്കാന്‍ വേണ്ടി ഉണ്ടാക്കിയ പേജായിരുന്നു കൊച്ചു സുന്ദരി എന്നത്. യുവാക്കളും വിദ്യാര്‍ത്ഥികളും അടക്കമുള്ളവര്‍ അറിഞ്ഞോ അറിയാതെയോ ഈ പേജില്‍ ലൈക്ക് ചെയ്ത് ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റിന്റെ ഭാഗമായി. പതിനായിരത്തിലേറെ പേരായിരുന്നു ഈ പേജില്‍ ലൈക്ക് ചെയ്തത്. ഇടക്കാലത്ത് ഈ പേജ് അപ്രത്യക്ഷമായെങ്കിലും പിന്നീട് വീണ്ടും പ്രത്യക്ഷപ്പെടുകയായിരുന്നു.

Keywords: kochi-rashmi-nair-kiss-of-love-arrested

Post a Comment

0 Comments

Top Post Ad

Below Post Ad