Type Here to Get Search Results !

Bottom Ad

വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാര്‍ മരത്തിലിടിച്ച് മലയാളിയടക്കം രണ്ടു പേര്‍ മരിച്ചു

ബംഗളൂരു (www.evisionnews.in): വിദ്യാര്‍ത്ഥി സംഘം സഞ്ചരിച്ച കാര്‍ മരത്തിലിടിച്ച് രണ്ടു പേര്‍ മരിച്ചു. മൂന്ന് വിദ്യാര്‍ത്ഥിനികളുടെ നില ഗുരുതരം. ബംഗളൂരു നഗരത്തിന് സമീപം ചന്ദ്രപുരയിലാണ് അപകടമുണ്ടായത്. എം.ബി.എ വിദ്യാര്‍ത്ഥികളായ ദ്രുവ, അശ്വിന്‍ എന്നിവരാണ് മരിച്ചത്. ഇവരില്‍ ഒരാള്‍ മലയാളിയാണ്. കാറിലുണ്ടായിരുന്ന സഹപാഠികളും കൂട്ടുകാരികളുമായ അഞ്ജു, പൃഥ്‌വി, കൃഷ്ണ എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. വ്യാഴാഴ്ച വൈകിട്ട് 4.30ഓടെയാണ് അപകടം.

കൃഷ്ണയുടെ വീട്ടില്‍ ജനന്മദിനാഘോഷം കഴിഞ്ഞ് കോളജ് ഹോസ്റ്റലിലേക്ക് മടങ്ങി വരികയായിരുന്നു ഇവര്‍. കാറിലെ ചിലര്‍ മദ്യലഹരിയിലായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഇതാണ് അപകട കാരണം. അപകടം നടന്നയുടന്‍ വിദ്യാര്‍ത്ഥികളെ ഇതുവഴി വന്ന വാഹനയാത്രക്കാരും നാട്ടുകാരും ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. രാജസ്ഥാന്‍ രജിസ്‌ട്രേഷന്‍ കാറാണ് അപകടത്തില്‍പെട്ടത്.


Keywords: Kasaragod-news-student-banglore-accident-car-police-

Post a Comment

0 Comments

Top Post Ad

Below Post Ad