Type Here to Get Search Results !

Bottom Ad

വിഎച്പി പരമോന്നതന്‍ അശോക് സിംഗാള്‍ അന്തരിച്ചു



ന്യൂഡൽഹി:  (www.evisonews.in) വിശ്വഹിന്ദു പരിഷത്ത് മുൻ അദ്ധ്യക്ഷൻ അശോക് സിംഗാൾ അന്തരിച്ചു. 89 വയസായിരുന്നു. ശ്വാസതടസത്തെ തുടർന്ന് ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന സിംഗാൾ ഉച്ചയ്ക്ക് 2.30ഓടെയായണ് അന്ത്യശ്വാസം വലിച്ചത്.
നവരാത്രി ആഘോഷങ്ങൾക്കിടെ ശ്വാസംമുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് ഒരു മാസം മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സിംഗാൾ സുഖം പ്രാപിച്ച ശേഷം ഇക്കഴിഞ്ഞ 12ന് ആശുപത്രി വിട്ടതാണ്. എന്നാൽ തൊട്ടടുത്ത ദിവസം വീണ്ടും കഠിനമായ ശ്വാസംമുട്ടും നെഞ്ചു വേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 

20 വര്‍ഷക്കാലം വിഎച്ച്പിയുടെ അധ്യക്ഷനായിരുന്നു. ഇതിന് ശേഷം ഈ സ്ഥാനം പ്രവീണ്‍ തോഗാഡിയയ്ക്ക് കൈമാറി. ബിജെപിയ്ക്ക് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മുന്നേറ്റം കുറിക്കാന്‍ കാരണമാക്കിയ അയോധ്യ പ്രസ്ഥാനത്തിന്റെ മുന്നണി പോരാളിയായിരുന്നു വന്ധ്യവയോധികനായ ഈ നേതാവ്. രാജ്യത്തെ ഹിന്ദുമത മേലധ്യക്ഷന്മാരുമായും രാജകുടുംബങ്ങളുമായും നേപ്പാള്‍ രാജകുടുംബവുമായും സിംഗാള്‍ ഉറ്റബന്ധം പുലര്‍ത്തിയിരുന്നു.

Keywords: breaking-news-ashok-singal-dead
Tags

Post a Comment

0 Comments

Top Post Ad

Below Post Ad