Type Here to Get Search Results !

Bottom Ad

ബിഹാറില്‍ മുഴുവന്‍ വീടുകള്‍ക്കും സൗജന്യ വൈദ്യുതികണക്ഷന്‍

പട്‌ന:(www.evisionnews.in) മദ്യനിരോധനത്തിനു പിന്നാലെ മറ്റൊരു തിരഞ്ഞെടുപ്പ് വാഗ്ദാനംകൂടി ബിഹാറിലെ പുതിയ സര്‍ക്കാര്‍ നിറവേറ്റുന്നു. സംസ്ഥാനത്തെ എല്ലാ വീടുകള്‍ക്കും 2017 നവംബറിനുള്ളില്‍ സൗജന്യമായി വൈദ്യുതി കണക്ഷന്‍ നല്‍കാന്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

ഇതുമൂലം 1500 മുതല്‍ 1800 കോടി രൂപവരെ അധികച്ചെലവ് വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. കണക്ഷന്‍ സൗജന്യമാണെങ്കിലും ഉപഭോക്താക്കള്‍ ഉപയോഗമനുസരിച്ച് പണംനല്‍കേണ്ടിവരും. ഏപ്രില്‍ ഒന്നുമുതലാണ് സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കുന്നത്. മദ്യം നിരോധിക്കുന്നതോടെ 3650 കോടിരൂപ നികുതിയിനത്തില്‍ ഖജനാവിന് നഷ്ടപ്പെടും.

ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള വീടുകള്‍ക്ക് മാത്രം സൗജന്യ വൈദ്യുതികണക്ഷന്‍ നല്‍കുമെന്നായിരുന്നു വാഗ്ദാനമെങ്കിലും മുകളിലുള്ള 50 ലക്ഷത്തോളം കുടുംബങ്ങളേയുംകൂടി ആനുകൂല്യത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി. 2005-ലെ കണക്കനുസരിച്ച് ബിഹാറിലെ നഗര മേഖലകളില്‍ ആറുമണിക്കൂറും ഗ്രാമങ്ങളില്‍ രണ്ട് മണിക്കൂറുമാണ് ശരാശരി വൈദ്യുതി ലഭ്യമായിരുന്നത്. 2015 ആയതോടെ രണ്ടിരട്ടിയായി ഇത് ഉയര്‍ന്നിട്ടുണ്ട്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad