Type Here to Get Search Results !

Bottom Ad

ജമ്മുവില്‍ ബീഫിന്റെ പേരില്‍ എംഎല്‍എക്ക് നേരെ വീണ്ടും ആര്‍.എസ്.എസ് ആക്രമണം


ശ്രീനഗര്‍ (www.evisionnews.in): ബീഫ് പാര്‍ട്ടി നടത്തിയെന്നാരോപിച്ച് നേരത്തെ രണ്ടുതവണ അക്രമത്തിനിരയായ എംഎല്‍എക്ക് നേരെ വീണ്ടും ആര്‍.എസ്.എസ് ആക്രമണം. ജമ്മു കശ്മീരിലെ സ്വതന്ത്ര എംഎല്‍എ എഞ്ചിനീയര്‍ റാഷിദിന് നേരെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ നോക്കിനില്‍ക്കെ അക്രമണമുണ്ടായത്.

കശ്മീരിലെ ഛനാബ് മേഖലയില്‍ ദോദയില്‍ റാഷിദും അദ്ദേഹത്തിന്റെ പിആര്‍ഓയും സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞു നിര്‍ത്തിയായിരുന്നു ആക്രമണം. യാത്രയ്ക്കിടയില്‍ ദോദയില്‍ ഇവരുടെ കാര്‍ ഒരു സംഘം വിഎച്ച്പി പ്രവര്‍ത്തകര്‍ തടഞ്ഞു നിര്‍ത്തി. കാറിനു നേരെ കല്ലേറും കരി ഓയില്‍ പ്രയോഗവും നടത്തിയ ശേഷം അക്രമികള്‍ എംഎല്‍എയെ കയ്യേറ്റം ചെയ്യുകയായിരുന്നു.

20 ഓളം വരുന്ന ബിജെപി, ആര്‍എസ്എസ്, വിഎച്ച്പി പ്രവര്‍ത്തകര്‍ തന്നെ തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നുവെന്ന് എഞ്ചിനിയര്‍ റാഷിദ് പറഞ്ഞു. എംഎല്‍എ സഞ്ചരിച്ച എസ്‌യുവി കാറിന്റെ വിന്റോ ഗ്ലാസും തകര്‍ത്തു. സംഭവങ്ങള്‍ നടക്കുമ്പോള്‍ പൊലീസ് കാഴ്ച്ചക്കാരായി നില്‍ക്കുകയായിരുന്നെന്ന് എംഎല്‍എ ആരോപിച്ചു. എന്നാല്‍ എംഎല്‍എയുടെ സുരക്ഷ കണക്കിലെടുത്ത് ബുള്ളറ്റ് പ്രൂഫ് കാറില്‍ കയറാന്‍ പറഞ്ഞിരുന്നതായി പൊലീസ് പറഞ്ഞു. എന്നാല്‍ ഇതിന് തയാറായില്ലെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Keywords: Newdelhi-news-police-mla-attack-beef-in-presence-of-police
Tags

Post a Comment

0 Comments

Top Post Ad

Below Post Ad