Type Here to Get Search Results !

Bottom Ad

നൈറ്റ് ഡ്യൂട്ടിക്കിടയില്‍ പോലീസിന് നേരെ അക്രമം

മഞ്ചേശ്വരം (www.evisionnews.in): രാത്രി പട്രോളിംഗിനിറങ്ങിയ രണ്ടു പോലീസുകാര്‍ക്ക് നേരെ അക്രമം. ഒരു പോലീസുകാരന് സാരമായി പരിക്കേറ്റു. തിങ്കഴാള്ച പുലര്‍ച്ചെ ഒന്നരയോടെ മഞ്ചേശ്വരം തൂമിനാട്ടിലാണ് സംഭവം. മഞ്ചേശ്വരം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ തിരുവനന്തപുരം സ്വദേശി സുനില്‍കുമാര്‍ (42), കാസര്‍കോട് എ.ആര്‍ ക്യാമ്പിലെ ദീപു എന്ന ദീപക് (33) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇതില്‍ സുനില്‍കുമാറിന്റെ പരിക്ക് സാരമുള്ളതാണ്. തൊക്കോട്ടെ നേതാജി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. 

അസമയത്ത് കണ്ട ചിലരെ ചോദ്യം ചെയ്യുന്നതിനിടെയാണ് സുനില്‍ കുമാറിനെ ഇരുമ്പ് വടിയും മരവടിയും കൊണ്ട് അക്രമിച്ചത്. വിവരമറിഞ്ഞ് മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തിയ ശേഷമാണ് സുനില്‍കുമാറിനെ തൊക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റിയത്. സുനിലിന്റെ തലക്കും കൈക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.


Keywords: Kasaragod-news-manjeshwer-police-attacked-injured-one-

Post a Comment

0 Comments

Top Post Ad

Below Post Ad