മംഗളൂരു (www.evisionnews.in): സംഘ്പരിവാര്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ വെള്ളിയാഴ്ച ബന്തറിലെ മുസ്ലിം പള്ളിക്ക് നേരെ സമൂഹവിരുദ്ധര്‍ കല്ലെറിഞ്ഞു. കല്ലേറില്‍ പള്ളിയുടെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. കല്ലെറിഞ്ഞ നാലുപേരെ പോലീസ് അറസ്റ്റു ചെയ്തു.
ബന്തര്‍ കസായി ഗല്ലിയിലെ മുസ്ലിം പള്ളിക്ക് നേരെയാണ് വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെ അക്രമം നടന്നത്. ജുമാനിസ്‌കാരം കഴിഞ്ഞ ശേഷം വിശ്വാസികള്‍ പള്ളിയങ്കണം വിട്ട ശേഷമാണ് ആസൂത്രിതമായ കല്ലേറുണ്ടായത്. വിവരമറിഞ്ഞ് സിറ്റി പോലീസ് കമ്മീഷണര്‍ എസ് മുരുകന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി പള്ളിക്കും സമീപ സ്ഥാപനങ്ങള്‍ക്കും സുരക്ഷയേര്‍പ്പെടുത്തി.
നിതിന്‍ ഷെട്ടി, സുഷാന്ത്, ഗുരുകിരണ്‍, മഞ്ചു എന്ന റൗഡി മഞ്ച എന്നിവരാണ് അറസ്റ്റിലായത്. മടിക്കേരിയില്‍ ടിപ്പു ജയന്തി ആഘോഷങ്ങള്‍ക്കിടയിലുണ്ടായ കലാപത്തിലും ബണ്ട്വാളില്‍ ഒരു യുവാവ് കുത്തേറ്റു മരിച്ചതിലും പ്രതിഷേധിച്ചാണ് സംഘ്പരിവാര്‍ ദക്ഷിണകര്‍ണാടക ജില്ലയില്‍ ബന്ദ് നടത്തിയത്. ജില്ലയിലെ നിരോധനാജ്ഞ ഞായറാഴ്ച വരെ തുടരും. ബന്ദനുകൂലികള്‍ ജില്ലയില്‍ പരക്കെ അക്രമം അഴിച്ചുവിട്ടു. നിരവധി സ്വകാര്യ ബസുകള്‍ക്ക് നേരെയും വ്യാപാര സ്ഥാപനങ്ങള്‍ക്ക് നേരെയും കല്ലേറുണ്ടായി. മംഗളൂരുവിലെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് പോലീസ് അറിയിച്ചു.
Keywords: Kasaragod-news-bandar-kasaayi
Post a Comment
0 Comments