Type Here to Get Search Results !

Bottom Ad

അറ്റ്‌ലസ് രാമചന്ദ്രന് മൂന്ന് വര്‍ഷം തടവ്


ദുബൈ: (www.evisionnews.in) അറ്റ്‌ലസ് ഗ്രൂപ്പ് ചെയര്‍മാനും ഗള്‍ഫിലെ വ്യാപാര പ്രമുഖനുമായ എംഎം രാമചന്ദ്രനെന്ന അറ്റ്‌ലസ് രാമചന്ദ്രന് ദുബൈ കോടതി വണ്ടി ചെക്ക് കേസില്‍ മൂന്ന് വര്‍ഷം തടവിന് ശിക്ഷിച്ചു. 3.4 കോടി ദര്‍ഹത്തിന്റെ ചെക്ക് മടങ്ങിയ കേസാണിത്. അതേസമയം കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് രാമചന്ദ്രന്റെ വക്കീല്‍ അറിയിച്ചു. യുഎഇയില്‍ മാത്ര അറ്റ്‌ലസിന് 20സ്വര്‍ണ്ണാഭരണ കടകളും മറ്റിടങ്ങളില്‍ 18 ഔട്ട്‌ലെറ്റുകളുമുണ്ട്. 

രാമചന്ദ്രന്‍ കേസില്‍ കുടുങ്ങിയതോടെ മിക്ക സ്ഥാപനങ്ങളും പ്രവര്‍ത്തനരഹിതമായി. വിധി വരുമ്പോള്‍ രാമചന്ദ്രന്റെ ഭാര്യയും കോടതിയിലുണ്ടായിരുന്നു. അറ്റ്‌ലസ് ഗ്രൂപ്പിന്റെ സാമ്പത്തിക ഭദ്രത തകര്‍ന്നതും ചെക്ക് കേസില്‍ ചെയര്‍മാന്‍ രാമചന്ദ്രന്‍ തടവറയ്ക്കുള്ളിലായതും ഗള്‍ഫിലെ മലയാളി സമൂഹത്തെ ഞെട്ടലിലാക്കിയിരുന്നു. നൂറ് കണക്കിന് തൊഴിലാളികളും അവരുടെ കുടുംബങ്ങളുമാണ് അറ്റ്‌ലസ് സ്ഥാപനങ്ങളെ ആശ്രയിച്ച് ജീവിച്ചിരുന്നത്. രാമചന്ദ്രനെ പ്രതിസന്ധിയില്‍ നിന്ന് രക്ഷിക്കാന്‍ നിരവധി ഇന്ത്യന്‍ വ്യവസായ-സന്നദ്ധ സംഘടനകളും രംഗത്തുണ്ടായിരുന്നു.

Keywords: dubai-atlas-ramachandran-got-three-year-of-jail

Post a Comment

0 Comments

Top Post Ad

Below Post Ad