Type Here to Get Search Results !

Bottom Ad

കലാപരിപാടികളില്‍ ജാതിമത വര്‍ഗ്ഗ വ്യത്യാസമില്ല: എം.സി ഖമറുദ്ദീന്‍

evisionnews

കാസര്‍കേട്:(www.evisionnews.in) രാജ്യത്ത് നടക്കുന്ന കലാസാഹിത്യ സാംസ്‌കാരിക പരിപാടികളില്‍ ജാതിമത വര്‍ഗ്ഗ വ്യത്യാസമില്ലെന്നും എല്ലാ വിഭാഗം ആളുകളും കലയെ സ്‌നേഹിക്കുന്നുണ്ടെന്നും കേരള കരകൗശല വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എം.സി ഖമറുദ്ദീന്‍ പറഞ്ഞു. 

കര്‍ണ്ണാടക ജാനപദ പരിഷത്ത് കേരള ഗഡിനാടു യൂണിറ്റ് കാസര്‍കോടിന്റെ ആഭിമുഖ്യത്തില്‍ കുമ്പള കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്നആദരിക്കല്‍ പരിപാടിയില്‍ മുഖ്യാധിതിയായി സംസാരിക്കുകകയായിരുന്നു അദ്ദേഹം. ബി. ബാലകൃഷ്ണ അഗ്ഗിത്തായ അധ്യക്ഷത വഹിച്ചു. യക്ഷഗാന കലാകാരന്‍ മാന്യ തിമ്മയ്യ ബദിയടുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എന്‍. കൃഷ്ണ ഭട്ട്, കുമ്പള പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഗീതാ ലോകനാഥ ഷെട്ടി എന്നിവരെ ആദരിച്ചു. കേളു അഗല്‍പാടി എഴുതിയ ശബരിമല അയ്യപ്പസ്വാമി പുസ്തകത്തിന്റെ പത്താമത് എഡിഷന്‍ പ്രതീപ് കുമാര്‍ കല്‍കൂര്‍ പ്രകാശനം ചെയ്തു. മലാര്‍ ജയരാമ റൈ, എ. ശ്രീനാഥ്, രവീന്ദ്ര, ജനാര്‍ദ്ദന, ലക്ഷമണപ്രഭു, ജയ മണിയമ്പാറ, എ. ആര്‍ സുബ്ബയ്യകട്ട പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad