Type Here to Get Search Results !

Bottom Ad

പ്രവൃത്തി പരിചയമേളയില്‍ ഹാട്രിക് വിജയവുമായി മഞ്ജുനാഥ്


വെളളച്ചാല്‍:(www.evisionnews.in) ഗവ: മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌ക്കൂളിലെ ആറാംതരം വിദ്യാര്‍ത്ഥി ഇ എസ് മഞ്ജുനാഥ് കൊല്ലത്ത് നടന്ന 35ാമത് സംസ്ഥാനപ്രവൃത്തിപരിചയമേളയില്‍ യു പി വിഭാഗത്തില്‍ എ ഗ്രേഡ് നേടി സ്‌ക്കൂളിന്റെ അഭിമാനമായി. കഴിഞ്ഞ വര്‍ഷവും സംസ്ഥാനതലത്തില്‍ ഈ വിദ്യാര്‍ത്ഥി എ ഗ്രേഡ്‌നേടിയിരുന്നു. ബാംബു പ്രൊഡക്ഷന്‍ വിഭാഗത്തില്‍ തയ്യാറാക്കിയ ഉല്പന്നങ്ങള്‍ കലയുടെയും കരവിരുതിന്റെയും മികവ് പ്രകടമാക്കി. തന്റെ മുത്തച്ഛന്‍ നല്‍കുന്ന പ്രയോഗികപരിശീലനവും വിദ്യാലയത്തില്‍ നിന്ന് ലഭിക്കുന്ന പ്രോത്സാഹനവുമാണ് മികച്ച പ്രകടനത്തിന് മഞ്ജുനാഥിനെ പ്രാപ്തനാക്കിയത്. കാസര്‍കോട് ജില്ലാതല മത്സരത്തിലും മൂന്നു വര്‍ഷം തുടര്‍ച്ചയായി മഞ്ജുനാഥ് എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. നീലേശ്വരത്തിനടുത്ത് കരിന്തളത്തെ സദാശിവന്റെയും മാധവിയുടെയും ഇളയമകനാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad