Type Here to Get Search Results !

Bottom Ad

ബണ്ട്വാള്‍ അക്രമം: എസ്.ഡി.പി.ഐ -സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍


മംഗളൂരൂ (www.evisionnews.in): ബണ്ട്വാള്‍ തഹസില്‍ദാര്‍ ഓഫീസിന് മുന്നില്‍ വ്യാഴാഴ്ചയുണ്ടായ വര്‍ഗ്ഗീയ സംഘര്‍ഷവുമായി ബന്ധപ്പെട്ട് നാലു എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ മംഗളൂരു പോലീസ് അറസ്റ്റുചെയ്തതായി ജില്ലാ പോലീസ് ചീഫ് ഡോ ശരണപ്പ അറിയിച്ചു. അക്രമത്തിനിടയില്‍ കൊല്ലപ്പെട്ട ഹരീഷ് പൂജാരിയുടെ ഘാതകരെ തിരയുന്നുണ്ട്. 12ന് രാത്രിയാണ് ഹരീഷ് പൂജാരി കൊല്ലപ്പെട്ടത്.

സവനൂരിലെ ഒരു റെസ്റ്റോറന്റ് അടപ്പിക്കാന്‍ ശ്രമിച്ചതിനെതുടര്‍ന്നുണ്ടായ സംഘഷത്തില്‍ 11 സംഘ്പരിവാര്‍ പ്രവര്‍ത്തകരെയും അറസ്റ്റുചെയ്തിട്ടുണ്ട്. ഈ സംഭവത്തില്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ രവിക്ക് പരിക്കേറ്റിരുന്നു. ഈകേസില്‍ അബ്ദുല്‍ മജീദ് (34), സഹീര്‍ (28), കെഎ സാദിഖ് (24), മുഹമ്മദ് റിയാസ് (25), മുനീര്‍ (35), അഷ്‌റഫ് (27), അബ്ദുല്‍ നാസിര്‍ (20), ഉസ്മാന്‍ (21), മുഹമ്മദ് സക്കീര്‍ (19), രവിശങ്കര്‍ (25) എന്നിവരെ അറസ്റ്റുചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇവരെ ബെല്ലാരി സെന്‍ട്രല്‍ ജയിലിലയച്ചു.


Keywords: Karnataka-news-police-office-arrested-sdpi-vhp-activists
Tags

Post a Comment

0 Comments

Top Post Ad

Below Post Ad