Type Here to Get Search Results !

Bottom Ad

അപവാദ പ്രചരണങ്ങള്‍ തുടര്‍ന്നാല്‍ ഹൈന്ദവ സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങും: ഹിന്ദു ഐക്യവേദി

evisionnews

കാസര്‍കോട്:(www.evisionnews.in) ഹൈന്ദവാചാര്യന്‍മാര്‍ക്കെതിരെ അപവാദ പ്രചാരണങ്ങള്‍ തുടര്‍ന്നാല്‍ ഇടത് വലത് മുന്നണികള്‍ക്കെതിരെ ശക്തമായ സമരവുമായി ഹൈന്ദവ സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ രവീശ തന്ത്രി കുണ്ടാര്‍ പറഞ്ഞു. എല്‍ഡിഎഫ് നേതാക്കന്‍മാരുടെ കുടുംബാംഗങ്ങള്‍ വരെ സെക്‌സ് റാക്കറ്റുകളിലും ചുംബന സമരങ്ങളിലും കുടുങ്ങി കിടക്കുന്നുണ്ട്. അത് മറച്ച് വെക്കാനായി ഹൈന്ദവ സമൂഹം ആദരിക്കുന്ന പേജാവര്‍ മഠാധിപതി ശ്രീ വിശ്വേശ തീര്‍ത്ഥ ഉള്‍പ്പെടെയുള്ള ഹൈന്ദവ ആചാര്യന്‍മാര്‍ക്കെതിരെ ഇടത് വലത് മുന്നണികള്‍ നടത്തി കൊണ്ടിരിക്കുന്ന കള്ള പ്രചരണങ്ങള്‍ക്കെതിരെയുള്ള സൂചന മാത്രമാണ് കാസര്‍കോട് നടത്തിയ വിഎസിന്റെ കോലം കത്തിക്കല്‍. ഹൈന്ദവ സമൂഹം ഒന്നായി നിന്ന് വരും ദിവസങ്ങളില്‍ ശക്തമായ സമരപരിപാടികള്‍ കേരളം മുഴുവന്‍ വ്യാപിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളി നടേശന്‍ ഈഴവ സമുദായത്തിന്റെ പ്രതിനിധിയായത് കൊണ്ടാണ് സ്വാമിജി പതാക കൈമാറാത്തതെന്ന് പറയുന്നവര്‍ സമത്വ മുന്നേറ്റയാത്രയുടെ പതാക കൈമാറിയത് യോഗക്ഷേമ സഭയുടെ സംസ്ഥാന അദ്ധ്യക്ഷനായ അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാടിനാണെന്നോര്‍ക്കണം. ഹൈന്ദവ സമൂഹത്തെ വിമര്‍ശിക്കാനുള്ള അധികാരം സിപിഎമ്മിനില്ല. ആദ്ധ്യാത്മിക പ്രപഞ്ചത്തിന്റെ ആചാര്യന്‍മാര്‍ക്കെതിരെ വിമര്‍ശനങ്ങളുമായി മുന്നോട്ട് പോകുക തന്നെയാണ് അവര്‍ ചെയ്യുന്നതെങ്കില്‍ ഇടത് പക്ഷ പ്രസ്ഥാനങ്ങള്‍ക്ക് വലിയ വില നല്‍കേണ്ടി വരുമെന്ന് രവീശ തന്ത്രി കൂട്ടിച്ചേര്‍ത്തു. പേജാവര്‍ മഠാധിപതിക്കെതിരെ വിഎസ് അച്യുതാനന്ദന്‍ നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച് കാസര്‍കോട് ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ നടത്തിയ കോലം കത്തിക്കല്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Post a Comment

0 Comments

Top Post Ad

Below Post Ad