Type Here to Get Search Results !

Bottom Ad

അണങ്കൂരില്‍ യുവാവിനെ മുഖംമൂടി സംഘം അക്രമിച്ചു


കാസര്‍കോട്: (www.evisionnews.in)മുഖംമൂടി സംഘത്തിന്റെ അക്രമത്തില്‍ പരിക്കേറ്റ യുവാവിനെ കാസര്‍കോട് സ്വാകര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അണങ്കൂരിലെ ഹമീദ് കരിപ്പൊടിയുടെ മകന്‍ ഹസന്‍ മുന്‍സിര്‍ തമീ(35)മിനെയാണ് അക്രമിച്ചത്. ബുധനാഴ്ച രാത്രി പത്ത് മണിക്ക് അണങ്കൂരിലെ വീട്ടില്‍ വെച്ചാണ് സംഭവം. വീട്ടിലെത്തിയ തമീം സ്‌കൂട്ടര്‍ മുറ്റത്ത് പാര്‍ക്ക് ചെയ്യുന്നതിനിടെ പതിയിരുന്ന മുഖംമൂടി സംഘം ചാടിവീണ് വടികൊണ്ട് തലങ്ങും വിലങ്ങും മര്‍ദ്ദിക്കുകയായിരുന്നുവെന്ന് തമീം പറഞ്ഞു. ഇടതുകൈയും വലതുകാലും ഒടിഞ്ഞിട്ടുണ്ട്. തലക്ക് നേരെ ഇരുമ്പ് വടികൊണ്ടുള്ള അടി തടഞ്ഞപ്പോഴാണ് കൈക്ക് സാരമായി പരിക്കേറ്റത്. ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. 
നിലവിളികേട്ട് വീട്ടുകാര്‍ വാതില്‍ തുറക്കുമ്പോഴേക്കും അക്രമി സംഘം ഓടിരക്ഷപ്പെട്ടു. നാട്ടുകാര്‍ അക്രമി സംഘത്തെ പിന്തുടര്‍ന്നെങ്കിലും കിട്ടിയില്ല. 
ക്വട്ടേഷന്‍ സംഘമാണ് അക്രമത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്. 

Post a Comment

0 Comments

Top Post Ad

Below Post Ad