Type Here to Get Search Results !

Bottom Ad

അണങ്കൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്; ഒരാള്‍ക്ക് ഗുരുതരം


കാസര്‍കോട്: (www.evisionnews.in) അണങ്കൂര്‍ ദേശീയ പാതയില്‍ സ്‌കൗട്ട് ഭവനിന് സമീപം ലോറിയും കാറും കൂട്ടിയിടിച്ച് കാറിലൂണ്ടായിരുന്ന രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ പരിക്ക് ഗുരുതരമാണ്. ഇരുവരേയും മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഞ്ചേശ്വരം ആനക്കല്‍ സ്വദേശികളായ സമാം അഹമ്മദ്, റിയാസ് അഹമ്മദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. അപകടത്തെ തുടര്‍ന്ന് ലോറി മറിഞ്ഞു. 

ചെര്‍ക്കള ഭാഗത്തേക്ക് പോവുകയായിരുന്ന കാറും എതിരെ വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. വെള്ളിയാഴ്ച്ച് രാവിലെയാണ് സംഭവം.

Keywords: kasaragod-anangoor-accident

Post a Comment

0 Comments

Top Post Ad

Below Post Ad